India's Mohammed Shami bowls during the ICC Champions Trophy one-day international (ODI) cricket match between New Zealand and India at the Dubai International Stadium in Dubai on March 2, 2025. (Photo by FADEL SENNA / AFP)

India's Mohammed Shami bowls during the ICC Champions Trophy one-day international (ODI) cricket match between New Zealand and India at the Dubai International Stadium in Dubai on March 2, 2025. (Photo by FADEL SENNA / AFP)

  • 'ഞാനാകെ അങ്കലാപ്പിലായി, എല്ലാവരെയും ഒന്ന് നോക്കി, എല്ലാം മറന്നുപോയി. എന്‍റെ പേരും, എവിടെ നിന്ന് വരുന്നുവെന്നും മാത്രം പറഞ്ഞു'

ഇന്ത്യന്‍ ടീമിലെ ഡ്രസിങ് റൂമിലെ തന്‍റെ ആദ്യ ദിവസത്തെ  കുറിച്ച് തുറന്ന് പറഞ്ഞ് സൂപ്പര്‍താരം മുഹമ്മദ് ഷമി. 2013  ജനുവരി ആറിന് ഡല്‍ഹിയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു മുഹമ്മദ് ഷമിയുടെ ഏകദിന അരങ്ങേറ്റം. കളിയുടെ തലേന്ന് ടീം മീറ്റിങിനായി എത്തിയപ്പോള്‍ എങ്ങനെയാണ് കാര്യങ്ങളെന്നതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് ഷമി പറയുന്നു. മിണ്ടാതെ ഒരു സൈഡിലിരുന്ന തന്നോട് യുവരാജ് സിങ് കസേരയില്‍ കയറി നില്‍ക്കാന്‍ പറഞ്ഞുവെന്നും അങ്ങനെ ചെയ്തപ്പോള്‍ ഇനി സംസാരിക്കൂ എന്ന്  പറഞ്ഞെന്നും ഷമി പറയുന്നു. Also Read: സായ് സുദര്‍ശന് പകരം സര്‍ഫറാസ് 'ഇന്‍'; ഗംഭീറിന് തലവേദന?

'ഡ്രസിങ് റൂമിലേക്ക് ആദ്യമായി വാതില്‍ തുറന്ന് കയറിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരിടത്ത് ഒതുങ്ങിക്കൂടി ഇരുന്ന എന്നോട് യുവരാജ് സിങ് കസേരയില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു. യുവിയോട് തിരിച്ച് പറയാന്‍ പറ്റുമോ? ഞാന്‍ അങ്ങനെ ചെയ്തു. ഇനി പ്രസംഗിക്കൂ എന്നായിരുന്നു അടുത്ത ആവശ്യം. ഞാനാകെ അങ്കലാപ്പിലായി, എല്ലാവരെയും ഒന്ന് നോക്കി, എല്ലാം മറന്നുപോയി. എന്‍റെ പേരും, എവിടെ നിന്ന് വരുന്നുവെന്നും മാത്രം പറഞ്ഞു'- ഷമി വെളിപ്പെടുത്തി. Read More: ദേശീയ ക്രിക്കറ്റ് അക്കാദമിയെ പഴിചാരരുത്’; വി.വി.എസ്.ലക്ഷ്മണ്‍

ഇന്ത്യന്‍ ടീമിന്‍റെ സൂപ്പര്‍താരമായുള്ള ഷമിയുടെ വളര്‍ച്ച അവിടെ ആരംഭിക്കുകയായിരുന്നു. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച  അതേവര്‍ഷം നവംബറില്‍ കൊല്‍ക്കത്തയില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഷമിയുടെ ടെസ്റ്റിലെ അരങ്ങേറ്റം. 2014 മാര്‍ച്ചില്‍ ട്വന്‍റി 20യില്‍ പാക്കിസ്ഥാനെതിരെയും ഷമി അരങ്ങേറി. ഡ്രസിങ് റൂമില്‍ ഏറ്റവും തമാശക്കാരന്‍ ശിഖര്‍ ധവാനായിരുന്നുവെന്നും ഷമി വെളിപ്പെടുത്തി. കളി ജയിച്ചാല്‍ മാത്രം എല്ലാവരും ആഘോഷമാക്കുമ്പോള്‍ തോല്‍വിയും ധവാന്‍ ആഘോഷമാക്കിയെന്ന് ഷമി പറയുന്നു. എല്ലാവരും സങ്കടപ്പെട്ട് നിരാശയില്‍ ഇരിക്കുമ്പോള്‍ ധവാന്‍ ആ മൂഡ് മാറ്റിക്കളയുമെന്നും പഞ്ചാബി പാട്ട് വച്ച് ഡാന്‍സ് കളിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'ധവാന്‍ വലിയ തമാശക്കാരനാണ്. കളി തോറ്റാല്‍ എല്ലാവരും വിഷമിച്ചാകുമല്ലോ ഇരിക്കുക, ധവനാവട്ടെ ഉറക്കെ ചിരിക്കാന്‍ തുടങ്ങും. ഒരിക്കല്‍ ഞാന്‍ ചെന്ന് ചോദിച്ചു, തോറ്റിട്ട് ഇങ്ങനെ ഉറക്കെ ചിരിക്കുന്നതെന്തിനാണ്? തോറ്റത് കൊണ്ട് എന്നായിരുന്നു മറുപടി. ചിലപ്പോള്‍ ടേബിളില്‍ കയറി പാട്ടും വച്ച് ഡാന്‍സും കളിക്കും. അതോടെ ഡ്രസിങ് റൂമിലെ മൂഡ് മാറും. വര്‍ഷം മുഴുവന്‍ കളിക്കുമ്പോള്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. അതെല്ലാം കളിയുടെ ഭാഗമാണ്. അങ്ങനെ എടുക്കണമെന്ന് പഠിപ്പിച്ചത് ധവാനാണ്'- ഷമി വെളിപ്പെടുത്തി. 

64 ടെസ്റ്റുകളില്‍ നിന്ന് 229 വിക്കറ്റുകള്‍ ഷമി ഇതുവരെ ഇന്ത്യയ്ക്കായി നേടി. ഇതില്‍ ആറുവട്ടം അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. 206 വിക്കറ്റാണ് 108 ഏകദിനങ്ങളില്‍ നിന്ന് ഷമിയുടെ സമ്പാദ്യം. 25 ട്വന്‍റി 20 മല്‍സരങ്ങളില്‍ നിന്ന് 27 വിക്കറ്റും താരം നേടി. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യുസീലന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

ENGLISH SUMMARY:

Indian fast bowler Mohammed Shami opened up about his early days in the national team's dressing room, recalling his ODI debut against Pakistan in Delhi on January 6, 2013. Shami shared that when he arrived for the team meeting the night before his debut, Yuvraj Singh playfully ordered him to stand on a chair and give a speech, leaving a nervous Shami to merely state his name and hometown. Shami also highlighted Shikhar Dhawan as the biggest prankster in the squad, noting how Dhawan would uniquely lighten the mood with Punjabi music and dancing even after tough losses to help the team cope with defeat. Over his career, Shami has claimed 229 wickets in 64 Tests, 206 wickets in 108 ODIs, and 27 wickets in 25 T20Is, last representing India in the Champions Trophy final against New Zealand.