പ്രതീകാത്മക ചിത്രം. Image Credit: x.com/TNPremierLeague
തമിഴ്നാട് പ്രീമിയര്‍ ലീഗിനിടെ കാമുകിയുമായി ചാറ്റ് ചെയ്തതിന് യുവ ബാറ്റ്സ്മാനെതിരെ ബിസിസിഐ നടപടി. കളിക്കാരുടെയും മാച്ച് ഒഫീഷ്യലുകളുടെയും ഏരിയ പ്രോട്ടോക്കോൾ ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് ബി.സി.സി.ഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് ഒരു ലക്ഷം രൂപ പിഴയിട്ടത്. ആര്‍ക്കെതിരെയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഓണ്‍ലൈനില്‍ പരിചയം; സെക്സിനായി വീട്ടിലേക്ക് എത്തും; പിന്നാലെ കൊടുംക്രൂരത
നടപടി നേരിട്ട ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി രണ്ടു അര്‍ധ സെഞ്ചറികള്‍ നേടിയിട്ടുണ്ടെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നതന്‍ വ്യക്തമാക്കി. മല്‍സരത്തിനിടെ ഇയാള്‍ കാമുകിക്ക് സന്ദേശം അയക്കുകയായിരുന്നുവെന്നും അഴിമതി ആരോപണങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ 26 കാരനായ താരത്തിന്മേൽ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ കടുത്ത ശിക്ഷ ഒഴിവാക്കുകയായിരുന്നു. നേരത്തെ ഐപിഎല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് സപ്പോര്‍ട്ടിങ് സ്റ്റാഫായിരുന്ന റോമി ബിന്ദര്‍ ഡഗൗട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായിരുന്നു. അന്ന് ബിന്ദറിനും ഒരു ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.