എന്നെ സ്നേഹിക്കുന്നവരും എന്‍റെ ശത്രുക്കളും; എല്ലാം പറഞ്ഞ് വാവ സുരേഷ്

'നിങ്ങളെ ഒക്കെ കാണുമ്പോൾ എനിക്ക് അദ്ഭുതം. ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നാണ് സംശയം. ഉറങ്ങുമ്പോൾ ദുഃസ്വപ്നം കാണുന്നു'. ആശുപത്രിയിലേക്ക് എത്തിയ നിമിഷങ്ങളും ഓർത്തെടുത്ത് വാവ സുരേഷ് പറഞ്ഞു. വനംവകുപ്പ് ട്രെയിനിങ് കൊടുത്ത ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ പാമ്പുകടിച്ച് അടുത്തിടെ മരിച്ചു. അവർ ഒന്നും ചെയ്തില്ല. വനംവകുപ്പിലെ നട്ടെല്ലുള്ള ആൾക്കാർ പോയി. അവർ ഇപ്പോൾ എന്നെ വിമർശിക്കുകയാണ്. ഇത് ഏത് കാട്ടിലെ നീതി?. വാവ സുരേഷ് ചോദിക്കുന്നു. കാശ് വാങ്ങി എനിക്കെതിരെ മോശം പ്രചരണം നടന്നുന്നതിന് പിന്നില്‍ എറണാകുളം സ്വദേശിയായ മൃഗസ്നേഹി. പിന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. പേര് പറയുന്നില്ല. വനംവകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ. ശാസ്ത്രീയമായിട്ട് പാമ്പിനെ പിടിക്കുന്നവർക്ക് കടി കിട്ടുന്ന വിഡിയോ ആവശ്യപ്പെട്ടാൽ ഞാൻ തരാം. വാവ സുരേഷ് സംസാരിക്കുന്നു. പ്രത്യേക അഭിമുഖം കാണാം.