cp
വാവിട്ട വാക്കില്‍ ആര്‍എംപി നേതാവ് ഹരിഹരന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ പാര്‍ട്ടി തന്നെ ആ വാക്കുകളെ തള്ളിപ്പറഞ്ഞു. പൊലിസ് കേസെടുത്തു. ഇതിന് ശേഷവും ഹരിഹരന്‍റെ വീടിന് നേരെ അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞു. സിപിഎം–ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് എഫ്ഐആറും യുഡിഎഫും. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ യുഡിഎഫ് സ്വയം ചെയ്തതാണെന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും. ടിപി ചന്ദ്രശഖരന്‍ വധത്തിലൂടെ കേരളചരിത്രത്തില്‍ ഏറ്റവും ഹീനമായ രാഷ്ട്രീയകൊലപാതകങ്ങള്‍ കണ്ട വടകര. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കവെ നിര്‍മ്മിച്ച് കൊണ്ടിരുന്ന ബോംബ് പൊട്ടി മനുഷ്യര്‍ മരിച്ച മണ്ഡലം.  തിരഞ്ഞെടുപ്പിന് ശേഷവും വടകരയില്‍ ചോരപ്പുഴ ഒഴുക്കാന്‍ ആരാണ് താല്‍പര്യപ്പെടുന്നത്? വാക്കിന് മറുപടി കൊലവിളിയോ