നേതാവിന്‍റെ മോശം മാതൃക വടകരയില്‍ മുന്നണികളെ തിരുത്തുമോ?

cp
SHARE

പോരാട്ടച്ചൂടില്‍ നേതാക്കള്‍ക്കും അണികള്‍ക്കും നാക്കും വാക്കും പരിധിവിട്ട വടകര, വോട്ടെടുപ്പ് കഴിഞ്ഞ് ആഴ്ച രണ്ട് പിന്നിട്ടിട്ടും ആ ചൂടത്ത് തന്നെ നില്‍ക്കുന്നു. ഒടുവില്‍ കേട്ട സ്ത്രീവിരുദ്ധ അശ്ലീലത ആര്‍എംപി കേന്ദ്രകമ്മിറ്റി അംഗം കെ.എസ്.ഹരിഹരന്‍റേത്. തിരുത്തും മാപ്പും മണിക്കൂറുകള്‍ക്കകം ഹരിഹരന്‍ തന്നെ പറഞ്ഞു.  പാര്‍ട്ടിയും മുന്നണിയും സ്ഥാനാര്‍ഥിയും തള്ളി പറ​ഞ്ഞു. തീര്‍ന്നോ ? ഇല്ലെന്ന് സിപിഎം. യുഡിഎഫ് വേദിയിലാണ് പറഞ്ഞത്, പ്രതിപക്ഷ നേതാവടക്കം കോമഡി ഷോ പോലെ കണ്ടുനിന്നെന്ന് ആക്ഷേപം. ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്ഐ, തെരുവിലും പ്രതിഷേധം. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു...

ലളിതമായൊരു മാപ്പില്‍ ഒതുങ്ങേണ്ടതോ ഹരിഹരന്‍ പറഞ്ഞത് ?  നേതാക്കളിങ്ങനെയെങ്കില്‍ അണികള്‍ ചെയ്യുന്നതിന് ആരെപ്പറയണം ? തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ കണ്ട ക്രിമനല്‍ സ്വഭാവപ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട മുന്നണികള്‍, നേതാക്കള്‍ ആരെങ്കിലും ശ്രമിച്ചോ ?  തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകര ഈ വിധം പോകുന്നത് എങ്ങോട്ടാണ് ?

Counter point on rmp leader hariharan controversy

MORE IN COUNTER POINT
SHOW MORE