കേജ്‌രിവാള്‍ ആവേശമാകുന്നോ? പ്രതിപക്ഷത്തിന് പ്രതീക്ഷയേറുന്നോ?

Counter-Point-HD
SHARE

ജയിലില്‍ കിടന്നിട്ട് വന്ന കേജ്​രിവാളാണ് പറയുന്നത് ഏകാധിപത്യത്തേയും നരേന്ദ്ര മോദിയേയും ഈ  രാജ്യം പിഴുതെറിയും, ഇന്ത്യാ സഖ്യം അധികാരത്തില്‍ വരും. അരവിന്ദ് കേജിരാവാള്‍ ഇന്ത്യാ രാഷ്ട്രീയത്തിലെ ജയില്‍ റിട്ടേണ്‍ ക്ലബില്‍ അംഗമായെന്നാണ് ബിജെപിയുടെ പരിഹാസം. ഹനുമാന്‍ ക്ഷേത്രത്തില്‍ പോയെങ്കിലും ശ്രീരാമനെക്കുറിച്ച് മിണ്ടാത്തത് എന്തെന്ന് ചോദ്യം. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തിയ അരവിന്ദ് കേജ്​രിവാളിന്‍റെ ഇന്നത്തെ ഒരോ വാക്കും നരേന്ദ്ര മോദിക്കെതിരെ ആയിരുന്നു. അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണോ മോദിയുടെ പോരാട്ടമെന്ന് സുപ്രധാന ചോദ്യവും കേജ്​രിവാള്‍ ഇന്നയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്നും ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അവകാശപ്പെടുന്നു. പ്രതിപ്കഷത്തിന് പ്രതീക്ഷയേറുന്നു. 

Counter point on Arvind Kejriwal

MORE IN COUNTER POINT
SHOW MORE