കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; വാവ സുരേഷിന് പരുക്ക്

വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്.  കെഎസ്ആർടിസി  ബസും കാറും കൂട്ടിയിടിച്ചാണ് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കൊല്ലം  ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം. 

English Summary: Vava Suresh, accident