പ്രതിഷേധമെന്നാല്‍ കലാപ ആഹ്വാനമോ? ഡ‍ല്‍ഹി കലാപക്കേസ് ഏതുവഴിയില്‍?

 ‍ഡല്‍ഹി കലാപം നമ്മളാരും മറന്നിട്ടില്ല. ഓര്‍ക്കാന്‍ പിന്നാലെ വന്ന കോവിഡ് അനുവദിച്ചിട്ടില്ല എന്നേയുള്ളൂ. എന്നാല്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം തീരുമാനിക്കുമ്പോള്‍ എല്ലാറ്റിലേക്കും തിരികെ ശ്രദ്ധപോകും. അങ്ങനെയാണ് ഡല്‍ഹി കലാപം വീണ്ടും വാര്‍ത്തയിലേക്ക് വരുന്നത്. ജെഎന്‍യുയിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും യോഗേന്ദ്ര യാദവും ജയതി ഘോഷും അടക്കം പ്രമുഖരെ പരാമര്‍ശിച്ച് ഡല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രവും നല്‍കി. യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത മൂന്നുപേരുടെ മൊഴികളില്‍ ഇവരുടെ പേരുപറയുന്നു എന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണെന്ന് യച്ചൂരി. അപ്പോള്‍ ഡല്‍ഹി കലാപക്കേസ് ഏതുവഴിയിലൂടെയാണ് പൊലീസ് കൊണ്ടുപോകുന്നത്? സീതാറാം യച്ചൂരിയടക്കം പേരുകള്‍ എന്തിനാണ് കുറ്റപത്രത്തില്‍ ഇടംപിടിക്കുന്നത്?