പെയ്തൊഴിയാത്ത പേമാരി; പ്രളയം ഭീതി തീർത്ത് മൂന്നാം വർഷം; ദുരന്തമഴ

പെയ്തൊഴിയാത്ത ദുരന്തത്തിന്റെ മൂന്നാംകൊല്ലം. പ്രളയം മൂന്നാം കൊല്ലവും ആവർത്തിക്കുന്നു. സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറ് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ആന്ധ്ര, ഒഡീഷ തീരത്തെ ന്യൂനമര്‍ദവും മഴയുടെ ശക്തി വര്‍ധിപ്പിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരുന്ന രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്നും നിര്‍ദേശം. 

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴപെയ്തത് കണ്ണൂരിലും കൊച്ചിയിലുമാണ്. കണ്ണൂരില്‍ 16 സെന്‍റി മീറ്ററും കൊച്ചിയില്‍ 12 സെന്‍റിമീറ്ററും മഴരേഖപ്പെടുത്തി. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടും നിവിലുണ്ട്. എല്ലാജില്ലകളിലും പരക്കെ മഴകിട്ടും, എന്നാല്‍ മലയോരമേഖലകളില്‍ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിതീവ്രമഴക്കും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം. പുഴകള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം താമസിക്കുന്നവരും ശ്രദ്ധിക്കണം, കടലാക്രമണം രൂക്ഷമാണ്. 3.8 മീറ്റര്‍വരെ ഉയരമുള്ള തിരമാലകളുണ്ടാകുമെന്ന് കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.  മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റും ഉണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരപ്രേദശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം വരുന്ന 48 മണിക്കൂര്‍കൂടി മഴ തുടരും എങ്കിലും നാളെ വൈകിട്ടു മുതല്‍ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. 

ടൗണില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്.  അപ്പര്‍ കുട്ടനാട്ടില്‍ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. സംസ്ഥാനത്തെ ഡാമുകളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്.