ശബരിമലയും വിശ്വാസവും; നിലപാടുകള്‍ വ്യക്തമാക്കി കാനം

സി.പി.ഐ  യുക്തിവാദികളുടെ പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍. പാര്‍ട്ടി അംഗങ്ങളില്‍ ദൈവവിശ്വാസികള്‍ ഉണ്ടെന്നും വിശ്വാസം പാടില്ലെന്നു പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്നും കാനം മനോരമ ന്യൂസ് നിലപാട് പരിപാടിയില്‍ വ്യക്തമാക്കി. മഞ്ചേശ്വരത്ത് ഇടതുസ്ഥാനാര്‍ഥി ശങ്കര്‍ റൈ എടുത്ത നിലപാട് അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും കാനം പറഞ്ഞു. 

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് കാനം രാജേന്ദ്രന്‍. മഞ്ചേശ്വരത്ത് ഇടതുസ്ഥാനാര്‍ഥി  ശങ്കര്‍ റൈ എടുത്ത നിലപാട് അദ്ദേഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഭരണഘടനയ്ക്ക് മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാനാവില്ല. അതേസമയം വിശ്വാസം അവിശ്വാസം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് കാനം ഇങ്ങനെ വ്യക്തമാക്കുന്നു.

സര്‍ക്കാരിന് ശബരിമലയില്‍ യുവതികളെ വിളിച്ച് കയറ്റണമെന്ന് വാശിയില്ല. പ്രശ്നം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും കാനം ആരോപിച്ചു. ഇടതുപക്ഷത്തും കേരള കോണ്‍ഗ്രസ് ഉണ്ട്. പി.ജെ. ജോസഫ് ആദ്യം മുന്നണിവിടട്ടെ എന്നിട്ട് ആലോചിക്കാം. പക്ഷേ മാണി കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാനാകില്ല‌‌

1920 താഷ്കെന്റില്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ് രൂപീകൃതമായതിന്റെ നൂറാം വാര്‍ഷികം സി.പി.എം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് കാനത്തിന്റെ നിലപാട് ഇതാണ്  

ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതോടൊപ്പം ഭരണത്തുടര്‍ച്ച നിലനിര്‍ത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കാനം വ്യക്തമാക്കി