ബിജെപി-കോൺഗ്രസ് നേർക്കുനേർ പോരാട്ടം; ഹിന്ദി ഹൃദയഭൂമി ആർക്ക് സ്വന്തം?

2014 ലോകസഭാതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 27 സീറ്റുകൾ സമ്മാനിച്ച മണ്ഡലമാണ് മധ്യപ്രദേശ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്ന്. കേന്ദ്രത്തിൽ ഭരണം പിടിക്കാന്‍ ഹിന്ദി ഹൃദയഭൂമിയിലെ നിർണായകമായ 29 സീറ്റുകളിൽ പരമാവധി പിടിച്ചെടുക്കേണ്ടത് ഇരപാർട്ടികൾക്കും അനിവാര്യമാണ്. മധ്യപ്രദേശ് ചിന്തിക്കുന്നതെന്ത്?