കിഴക്കന്‍ ജാവയിലെ കുടിവെള്ളക്ഷാമം; ഒരിറ്റ് വെളളത്തിനായി ആശ്രയിക്കുന്ന ഗുഹ

ലോകത്ത് ഏറ്റവും ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്തോനേഷ്യലിലെ ജാവ. കിഴക്കന്‍ ജാവയിലെ ഒരു ഗ്രാമം ഒരിറ്റ് വെളളത്തിനായി ആശ്രയിക്കുന്നത് ഗുഹയെയാണ്. കാണാം ആ കാഴ്ചയിലേക്ക്. 

എല്ലാ ദിവസവും അല്പം വെളളം ശേഖരിക്കാന്‍ 33 അടിതാഴ്ചയിലുളള ഗുഹയിലേക്ക് ഇറങ്ങുക. ഗുഹയിലെ ഉറവയില്‍ നിന്നു വരുന്ന വെളളം പുറത്തുപോകാതെ ശേഖരിക്കുക. ശേഖരിച്ച വെളളമുപയോഗിച്ച് ദിവസം തളളിനീക്കുക. നമുക്ക് ചിന്തിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ഇന്തോനേഷ്യയിലെ ഇൗ ഗ്രാമീണര്‍ ശീലമാക്കികഴിഞ്ഞു.   കടുത്ത ജലക്ഷാമം നേരിടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ലോറികളില്‍ അയക്കുന്ന കുടിവെളളം  ഒരു കാഴ്ച മാത്രമാണ്.  

കടുത്ത ജലക്ഷാമമാണ് ജാവ നഗരം ഇന്ന് നേരിടുന്നത്. ഇൗ സ്ഥിതി തുടര്‍ന്നാല്‍ 2040 ആകുമ്പോഴേയ്ക്കും നഗരത്തിലെ ഒരാള്‍ക്ക് പോലും ഉപയോഗിക്കാനുളള ജലലഭ്യത പോലും ഉണ്ടാകില്ല. എന്നാല്‍ ഇൗ പ്രതിസന്ധി മറിക്കടക്കാന്‍ വലിയ പദ്ധതികളും ഇന്തോനേഷ്യയില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നുണ്ട്. പുതിയതായി നിര്‍മിക്കുന്ന 12 അണക്കെട്ടുകളിലൂടെ ഏതാണ്ട് 10ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. നിലവില്‍ വലിയ തുകയ്ക്കാണ് ജനങ്ങള്‍ നഗരഗ്രാമ ഭേദമന്യ ശുദ്ധജലം വാങ്ങുന്നത്.