നിർമാണം പൂർത്തിയാക്കാതെ ജലസംഭരണി; പ്ലാസ്റ്റിക് ടാങ്കിൽ വെള്ളം നിറച്ച് പ്രതിഷേധം

നിർമാണം പൂർത്തിയാക്കാത്ത ജലസംഭരണിക്ക് സമീപം പ്ലാസ്റ്റിക് ടാങ്കിൽ വെള്ളം നിറച്ച് പ്രതിഷേധം. കുടിവെള്ളക്ഷാമത്തിൽ വലയുന്ന വൈപ്പിൻ ഞാറയ്ക്കലിൽ 3 വർഷമായി നിർമാണം നിലച്ച കുടിവെള്ള സംഭരണിക്ക് സമീപമായിരുന്നു പ്രതിഷേധം.

ഒരു നാടിന്റെ പ്രതിഷേധമാണ് ടാങ്കുകളിൽ നിറയുന്നത്.പ്ലാസ്റ്റിക് ടാങ്കുകൾക്കടുത്തുള്ള ജലസംഭരണി വെള്ളാനയായി മാറിയിട്ട് മൂന്നു വർഷം കഴിഞ്ഞു.

കരാറുകാരൻ ഇട്ടിട്ട് പോയി എന്നാണ് ന്യായം. ഉദ്യോഗസ്ഥരോ, രാഷ്ട്രീയ നേതൃത്വമോ തിരിഞ്ഞു നോക്കുന്നില്ല.

ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ 6 കോടി ചെലവിട്ട് എട്ടു വർഷം മുൻപാണ് ജലാസംഭരണിയുടെ നിർമാണം തുടങ്ങിയത്. പകുതിയിൽ കരാറുകാരൻ ഉപേക്ഷിച്ചു.അതോടെ nirma

പൂർണമായും നിലച്ചു.വിഷപാമ്പുകളുടെ കേന്ദ്രമാണ് ഇന്നിവിടം.ഗോശ്രീ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഫണ്ട്‌ ഉപയോഗിച്ചായിരുന്നു നിർമാണം തുടങ്ങിയത്.