കുഴൽകിണറിലെ വെള്ളമെന്നു കരുതി മലിനജലം കുടിച്ചു; നൂറോളം പേര്‍ അവശനിലയിൽ

ചിത്രം: എഎന്‍ഐ

ഹരിയാനയിലെ ഗുരുഗ്രാമില്‍ മലിനജലം കുടിച്ച് നൂറോളം പേര്‍ അവശനിലയില്‍. ബോര്‍വെല്ലില്‍ നിന്നും വിതരണം ചെയ്ത വെള്ളം മലിനജലമാണെന്ന് അറിയാതെയാണ് കുടിച്ചതെന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നു. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 84 പേരെങ്കിലും ഇതിനെതിരെ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് മറ്റ്പല രോഗങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍. ഛര്‍ദിയും മറ്റ് രോഗങ്ങളുമായി വരുന്നവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. നിലവില്‍ ഇവിടെ 350ഓളം കുടുംബങ്ങളാണുള്ളത്. അതേസമയം, വെള്ളത്തിന്‍റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി റെസിഡന്‍റ് വെല്‍ഫെയര്‍ അസോസിയേഷ്യന്‍ പ്രസി‍ഡന്‍റ് പുരാന്‍ സിങ് പറഞ്ഞു.