വാമ്പയര്‍ ഫേഷ്യല്‍ നടത്തി; സലൂണില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ

vampire-facialwb
SHARE

ലൈസന്‍സില്ലാത്ത സലൂണില്‍ നിന്നും വാമ്പയര്‍ ഫേഷ്യല്‍ നടത്തിയ മൂന്ന് സ്ത്രീകള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. യുഎസിലെ മെക്സിക്കോയിലാണ് സംഭവം. പ്ലേറ്റ്‌ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ മൈക്രോനീഡിംഗ് പ്രക്രിയയാണ് വാമ്പയർ ഫേഷ്യൽ.  ശുദ്ധീകരിക്കാത്ത സൂചികളും അണുബാധയുള്ള രക്തക്കുപ്പികളും വഴിയാകാം വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍ . 

സത്രീകള്‍ക്കിടെയില്‍ വളരെ പ്രചാരത്തിലുള്ള ഫേഷ്യല്‍ പ്രക്രിയയാണ് വാമ്പയര്‍ . മൂന്ന് സ്ത്രീകള്‍ക്കാണ് നിലവില്‍ എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നത്. ഇന്നും കൃത്യമായ ഒരു ചികിത്സയില്ലാത്ത എയ്ഡ്സ് എന്ന അവസ്ഥയിലേക്കെത്തിക്കുന്നതാണ് എച്ച്ഐവി ബാധ. നിയമവിരുദ്ധമായി ആരോഗ്യ സൗന്ദര്യ ഓഫറുകളുമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ആവശ്യമാണെന്നും ജാഗ്രത പാലിക്കണമെന്നും യുഎസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം ഈ സ്പാ സെന്ററിന്റെ ഉടമ നേരത്തേ അനധികൃത മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 2018ലും ഈ സെന്ററില്‍ നിന്നും വാമ്പയര്‍ സ്പാ നടത്തിയ ഒരാള്‍ക്ക് എച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നുവെന്നും യുഎസ് ആരോഗ്യമന്ത്രാലയം പറയുന്നു. 

Women HIV affected after getting vampire facial at saloon in Mexico

MORE IN WORLD
SHOW MORE