വീര്യം കാണിക്കാൻ തയാറായി അഗ്നിവീറുകൾ; ഉടൻ സേനയുടെ ഭാഗം

തീവ്രപരിശീലനത്തിലാണ് കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക് വിനിയോഗിക്കപ്പെടാൻ തയാറായ അഗ്നിവീറുകള്‍. ജനുവരി ഒന്നിന് തുടങ്ങിയ പരിശീലനം പൂർത്തിയാക്കി ഇവർ ഉടൻ സേനയുടെ ഭാഗമാകും. കാണാം അഗ്നിവീരന്‍മാരുടെ പരിശീലനം. 

10 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനവും 14-21 ആഴ്ച വരെ നീളുന്ന വിദഗ്ധ സൈനിക പരിശീലനവും പൂർത്തിയാക്കിയാണ് അഗ്നിവീറുകൾ കരസേനയുടെ ഭാഗമാവുക. ആകെ സേവനകാലാവധിയായ നാലുവർഷത്തിൽ ഏഴുമാസം പരിശീലനമാണ്. പരിശീലന കാലയളവ് കുറവാണെങ്കിലും അത് മികവിനെയോ ശേഷിയെയോ ബാധിക്കില്ല.

നാലുവർഷത്തെ സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീര്‍ സേനാംഗങ്ങളില്‍ 25 ശതമാനം പേരെയാണ് സ്ഥിരപ്പെടുത്തുക. ബാക്കിയുള്ളവർക്ക് അർധസൈനിക വിഭാഗങ്ങളിലും പൊതു സ്വകാര്യ മേഖലകളിലും ജോലി സംവരണം വാഗ്ദാനമുണ്ട്. സേനയിൽ യുവത്വം കൊണ്ടുവരാനും പെൻഷൻ ഇനത്തിൽ ഉൾപ്പെടെ നൽകേണ്ട പ്രതിരോധച്ചെലവ് കുറയ്ക്കാനും അഗ്നിപഥ് പദ്ധതി സഹായിക്കും എന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.