ഓര്‍മകളിലെ ശ്രീലങ്കന്‍ കാലം; ഒത്തുകൂടി പഴയ സമാധാനസേനാംഗങ്ങള്‍

ശ്രീലങ്കയില്‍ എല്‍.ടി.ടി ഇയുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യ അയച്ച സമാധാന സേനയിലെ അംഗങ്ങള്‍ വീണ്ടും ഒത്തുകൂടി. കോഴിക്കോട് വെസ്റ്റിഹില്ലിലെ പട്ടാളക്യാംപില്‍ 33 വര്‍ഷത്തിനുശേഷമായിരുന്നു അപൂര്‍വ ഒത്തുചേരല്‍. 

പ്രായമേറിയെങ്കിലും പട്ടാള വീര്യം ചോരാത്ത മുഖങ്ങള്‍. വെസ്റ്റ് ഹില്ലിലെ പട്ടാള ബാരക്കില്‍ നിന്ന് പലരുടേയും ഓര്‍മകള്‍  വെടിയുണ്ട പോലെ ശ്രീലങ്കയിലെ ട്രിങ്കോമാലിയിലേക്ക് പാ‍ഞ്ഞു. ഏഴുനൂറോളം പേരായിരുന്നു സമാധാന സേനയിലുണ്ടായിരുന്നത്. ഇവരില്‍ 250 ഓളം പേരാണ് വെസ്റ്റ് ഹില്ലില്‍ ഒത്തുകൂടിയത്. എല്‍.ടി.ടി ഇയില്‍ നിന്ന് തദ്ദേശവാസികള്‍ക്ക് സുരക്ഷയൊരുക്കിയതിന്‍റെ നല്ല ഓര്‍മകള്‍ മിക്കവരും പങ്കുവച്ചു. മുഴുവന്‍ പേരും പരുക്കുകള്‍ ഒന്നുമില്ലാതെ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയത് ഇന്ത്യന്‍ സൈന്യത്തിനുതന്നെ അഭിമാന നിമിഷമായിരുന്നു. ഭാഷാ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രദേശവാസികളുമായി നല്ല ബന്ധം സ്ഥാപിക്കാനായതും നേട്ടമായി.