ഭാര്യ ഇനി ജീവിത പങ്കാളി വിനയ ഒറ്റയ്ക്ക് പോരാടി ‍ജയിച്ച കഥ

സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ നിക്ഷ്പക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് ഒരു പുതിയ സർക്കുലർ പുറത്തിറക്കി. അപേക്ഷാഫോമുകളിൽ 'ഭാര്യ, എന്നതിന് പകരം ഇനി 'ജീവിത പങ്കാളി' എന്ന് ഉപയോഗിക്കണം. അവൻ/അവന്റെ’ എന്ന് മാത്രം ഉപയോഗിച്ചിരുന്നതിനു പകരം ‘അവൻ/അവൾ’, ‘അവന്റെ/അവളുടെ’ എന്നു കൂടി ഉപയോഗിക്കണം എന്നും ഈ സര്‍ക്കുലര്‍ പറയുന്നു.  രക്ഷകർത്താക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽഏതെങ്കിലും ഒരു രക്ഷകർത്താവിന്റെയോ രണ്ട് രക്ഷകർത്താക്കളുടെയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ നൽകണമെന്നും സർക്കുലര്‍ പറയുന്നു.സർക്കുലർ പുറത്തു വന്നതോടെ ഈ പരിഷ്കരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തു വന്നു. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കരണ വകുപ്പിന്റെ ഈ സർക്കുലർ ചർച്ചയാവുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു പേരുണ്ട്.സബ് ഇൻസ്‌പെക്ടർ വിനയ എൻ.എ. അവരുടെ കാല്‍നൂറ്റാണ്ടോളം നീണ്ട പോരാട്ടത്തിന്റെ കഥ കൂടിയാണ് ഇത്.ആരാണ് സബ് ഇൻസ്‌പെക്ടർ വിനയ? എന്താണ് ഈ സർക്കുലറിന് അവരുമായുള്ള ബന്ധം? വീഡിയോ കാണാം.

Government application forms to use 'spouse' instead of 'wife'. It is the victory of SI Vinaya