ആപ്പിളിനെ കബളിപ്പിച്ച് 140 കോടി രൂപ തട്ടി; കുറ്റമേറ്റ് ഇന്ത്യൻ വംശജൻ

ടെക് ഭീമനായ ആപ്പിളിലെ കബളിപ്പിച്ച് ഏഴ് വർഷം കൊണ്ട് 1.7 കോടി ഡോളർ  സമ്പാദിച്ചെന്ന് മുൻ ജീവനക്കാരനായ ഇന്ത്യൻ വംശജന്റെ കുറ്റസമ്മതം. ഏകദേശം 140.78 കോടി രൂപ പറ്റിച്ചെന്ന് ആപ്പിളിന്റെ ആഗോള ശൃംഖലയ്ക്കായി സാധനങ്ങൾ വാങ്ങിയിരുന്ന ധിരേന്ദ്രപ്രസാദാണ് സമ്മതിച്ചത്. അമേരിക്കയിലെ അറ്റോർണീസ് ഓഫിസിലായിരുന്നു കുറ്റസമ്മതം നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

കൈക്കൂലി വാങ്ങിയും സാധനങ്ങളുടെ വില പെരുപ്പിച്ച് കാണിച്ചും അല്ലറ ചില്ലറ മോഷണങ്ങൾ നടത്തിയുമാണ് താൻ ഈ പണം സമ്പാദിച്ചതെന്നാണ് ധിരേന്ദ്ര പറയുന്നത്. ആപ്പിളിനായി വാങ്ങിയ ഘടകഭാഗങ്ങൾ മറ്റൊരു വിൽപ്പനക്കാരന്റെ സ്റ്റോർ റൂമിലേക്ക് എത്തിക്കും. പിന്നീട് അവിടെ നിന്ന് പാക്ക് ചെയ്ത് ആപ്പിളിന് തന്നെ മറിച്ച് വിറ്റ് അധിക പണമുണ്ടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇത് ധിരേന്ദ്ര സമ്മതിച്ചിട്ടുമുണ്ട്. കോടതിയിൽ ഇത് തെളിഞ്ഞാൽ 20 വർഷമെങ്കിലും കുറഞ്ഞത് ധിരേന്ദ്ര ജയിലിലാകും. ധിരേന്ദ്രയെ സഹായിക്കാനായി മറ്റ് രണ്ട് പേർ കൂടിയുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

man cheated apple and defrauded 1.7 cr $