ഗർഭഛിദ്രം നിയമം റദ്ദാക്കൽ; പ്രതിഷേധവുമായി വനിതാ താരങ്ങൾ

അമേരിക്കയില്‍ ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രിം കോടതി വിധിക്കെതിെന വനിത കായികതാരങ്ങള്‍. അമേരിക്ക പിന്നിലേയ്ക്കാണ് നടക്കുന്നതെന്ന് ടെന്നിസ് താരം കോക്കോ ഗോഫ് വിമര്‍ശിച്ചു.  

വിംമ്പിള്‍ഡന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഗര്‍ഭഛിദ്രത്തിനെതിരായ വിധിയെ കോക്കൊ ഗോഫ് വിമര്‍ശിച്ചത്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് നീതി നേടിയെടുക്കാന്‍ പോരാടിയവരെക്കുറിച്ച് നിരാശതോന്നുന്നുവെന്നും പതിനെട്ടുകാരി പ്രതികരിച്ചു.  സ്ത്രീകളുെട അവകാശം ഹനിക്കുന്ന ക്രൂരമായ തീരുമാനമെന്ന് ഫുട്ബോള്‍ താരം മേഗന്‍ റാപ്പിനോ 

സ്ത്രീകള്‍ക്കുമേല്‍ അധികാരവും നിയന്ത്രണവും ഉറപ്പിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസും വിമര്‍ശിച്ചു. വനിത സോക്കര്‍ ലീഗ്, ബാസ്ക്കറ്റ് ബോള്‍ താരങ്ങളും വിധിക്കെതിരെ രംഗത്തെത്തി. 

ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ട്  50 വർഷം മുൻപിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗർഭഛിദ്രം  അനുവദിക്കുന്നതില്‍ ഇനി തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും.