മൂക്കടപ്പിന് ചികിത്സ തേടി , പരിശോധനയില്‍ കണ്ടത് നൂറുകണക്കിന് വിര; ഞെട്ടല്‍

nose-doctor
SHARE

ഒരാഴ്ചയിലേറെ നീണ്ടുനിന്ന മൂക്കടപ്പിന് ചികില്‍സ തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളില്‍ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന് വിരകളെ.  മൂക്കിനുള്ളില്‍ നിന്ന് രക്തസ്രാവവും ഉണ്ടായതോടെയാണ്  59 കാരിയായ സ്ത്രീ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. ഡോക്ടര്‍ മൂക്കിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് പുഴുക്കളെ കണ്ടെത്തിയത് . വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് മായ് പ്രവിശ്യയിലാണ് സംഭവം. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ സ്ത്രീയുടെ മൂക്കിനുള്ളില്‍ വിരകള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവയെ മുഴുവന്‍ ഡോക്ടര്‍ നീക്കം ചെയ്തു. വിരകളെ പൂര്‍ണമായും നീക്കം ചെയ്തതോടെ സ്ത്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. 

MORE IN SPOTLIGHT
SHOW MORE