എന്‍സിബി ഓഫീസില്‍ നിന്നിറങ്ങിയ മകനെ പോസ് ചെയ്യിപ്പിച്ച് അച്ഛന്‍; വിഡിയോ

ആഡംബരകപ്പലിലെ ലഹരിക്കേസില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ എന്‍സിബി ഓഫീസില്‍ എത്തിയ അര്‍ബാസ് മെര്‍ചന്‍റിന്‍റെ വിഡിയോ വൈറലാകുന്നു. എന്‍സിബി ഓഫീസില്‍ നിന്നിറങ്ങുന്ന അര്‍ബാസിനെ പിടിച്ചുനിര്‍ത്തി ക്യമറയ്ക്ക് മുന്നില്‍ പോസ് ചെയ്യിപ്പിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടെ അര്‍ബാസ് തലയില്‍കൈവച്ച് 'നിര്‍ത്തൂ' എന്ന് അച്ഛനോട് പറയുന്നതും കാണാം. അര്‍ബാസ് അസ്വസ്ഥനായി കാറിലേക്ക് കയറാന്‍ പോകുന്നതായും വിഡിയോയില്‍ കാണാം. ആര്യന്‍ഖാനും ഹാജര്‍ റേഖപ്പെടുത്താന്‍ വന്നിരുന്നു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നു. 

കഴിഞ്ഞ മാസം 28നാണ് ലഹരിമരുന്നുകേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്. ഒപ്പം അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.