4.18 കോടിയുടെ ലംബോര്‍ഗിനി സ്വന്തം; കറക്കം മാരുതി വിറ്റാരയില്‍; ഇത്ര സിംപിളാണോ ക്യാപ്റ്റന്‍ ?

rohit-car
SHARE

4.18 കോടിയുടെ ലംബോര്‍ഗിനി ഉറൂസ് മുതല്‍ മെര്‍സിഡീസ് ജിഎല്‍എസ് 400 ഡി വരെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാര്‍ ശേഖരത്തില്‍ വമ്പന്മാര്‍ നിരവധിയുണ്ട്. കോടികള്‍ വിലമതിക്കുന്ന വാഹനം ഗരാജിലുള്ള രോഹിത് അടുത്തിടെ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. 

മിഡ്സൈസ് എസ്​യുവിയായ ഗ്രാന്‍ഡ് വിറ്റാരയില്‍ യാത്ര ചെയ്യുന്നത് കണ്ട് ഇത്ര സിംപിളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നാണ് ആരാധകരുടെ ചോദ്യം. ഗ്രാന്‍‍ഡ് വിറ്റാരയുടെ ബാക്ക് സീറ്റിലേക്ക് തന്റെ കാരി ബാഗ് വെച്ചതിന് ശേഷം മുന്‍പിലെ സീറ്റിലേക്ക് കയറുന്ന രോഹിത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെത്തുന്നത്. 

മുംബൈ ഇന്ത്യന്‍സിന്റെ ടി ഷര്‍ട്ടാണ് രോഹിത് അണിഞ്ഞിരിക്കുന്നത്. രോഹിത്തിന്റെ വാഹനം അല്ല ഇതെന്നും മറ്റാരോ ആദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്നുമാണ് കമന്റുകള്‍ നിറയുന്നത്. സ്കോഡ ലാറയാണ് രോഹിത് ആദ്യമായി സ്വന്തമാക്കിയ വാഹനം. പിന്നാലെ ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്​യുവികളില്‍ ഒന്നായ ലംബോര്‍ഗിനി ഉറൂസിലേക്ക് വരെ രോഹിത് എത്തി. ബിഎംഡബ്ല്യു 7 സീപിസ്, ബിഎംഡബ്ല്യു എക്സ്5, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, മെര്‍സിഡീസ് ജിഎല്‍ 350 സിഡിഐ, മെര്‍സിഡീസ് ജിഎല്‍സ് 400ഡി എന്നിവയും രോഹിത്തിന്റെ വാഹന ശേഖരത്തിലുണ്ട്. 

Rohit Sharma travels in Maruti Grand Vitara

MORE IN SPOTLIGHT
SHOW MORE