വാട്സാപ്പിന് വീണ്ടും നിറം മാറുന്നോ? മാറ്റങ്ങള്‍ ഇനിയും വരുമെന്ന് മെറ്റ

whatsapp (2)
SHARE

 എന്ത് ചെറിയ മാറ്റമാണെങ്കിലും വാട്സാപ്പ് അപ്ഡേറ്റുകള്‍ എന്നും ശ്രദ്ധിക്കപ്പെടുന്നവയാണ്. വളരെയധികം ഉപഭോക്താക്കള്‍ വാട്സാപ്പിന് ഉണ്ട് എന്നതാണ് അതിന് കാരണം. ഇപ്പോള്‍ നിറം മാറ്റം സംബന്ധിച്ച് വാട്സാപ്പ് വീണ്ടും ചര്‍ച്ചയാവുകയാണ്. പല തീമുകള്‍ ഇതിനോടകം വാട്സാപ്പ് പരീക്ഷിച്ചിട്ടുണ്ട്, ഒരു പ്രത്യേക പച്ചയാണ് പുത്തന്‍ തീമിന്‍റെ നിറം. പല അഭിപ്രായങ്ങള്‍ പങ്കുവെച്ച് ഉപഭോക്താക്കളും രംഗത്തെത്തി.

ഇന്ത്യയിലും ഈ മാറ്റം ദൃശ്യമാകും. ഇന്ത്യയില്‍ ചിലയിടത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റ് ലഭ്യമായിട്ടുണ്ട്. ‘ആധുനികമായ പുത്തന്‍ അനുഭവം’ പങ്കുവെയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന വാട്സാപ്പ് ഉടമകളായ മെറ്റ അറിയിച്ചു. പുതിയ അപ്ഡേറ്റ് വഴി ഉപയോഗിക്കാന്‍ എളുപ്പമുള്ളതാക്കുകയാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. നിറം മാത്രമല്ല, സ്പേസിങ്, ഐക്കണുകള്‍ ഉള്‍പ്പെടെ മൊത്തത്തിലുള്ള ലുക്ക് ആന്‍ഡ് ഫീലിന് മാറ്റം വന്നതിനെപ്പറ്റി കമ്പനി തന്നെ വിശദീകരിച്ചു.

ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാറ്റം ലഭിക്കും. മുന്‍പത്തെ പച്ച നിറത്തില്‍ മാറ്റം വന്ന തരത്തിലാകും ആന്‍‍ഡ്രോയിഡ് ഉപഭോക്താക്കള്‍ കാണുക. ഡാര്‍ക്ക് മോഡില്‍ ഉപയോഗിക്കുന്നവര്‍ക്കും മാറ്റം കാണാം, വായനാക്ഷമത ലൈറ്റ് മോഡിലായിരിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ മാറ്റങ്ങള്‍ പിന്നാലെ വരുമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു

MORE IN SPOTLIGHT
SHOW MORE