'എന്റെ മകനെ തൊടുന്നോടാ':ജവാനിൽ സമീർ വാങ്കഡേയ്ക്കുള്ള ഷാരൂഖ് ഖാന്റെ മുന്നറിയിപ്പോ?

യൂട്യൂബിൽ തരംഗമായി ഷാറുഖ് ഖാൻ ചിത്രം ജവാന്റെ ട്രെയിലർ. ജവാന്റെ ഒഫീഷ്യൽ ട്രെയിലര്‍ പുറത്തുവന്നതോടെ വേറെ ലെവല്‍ പടം എന്ന് വാഴ്ത്തുകയാണ് ആരാധകര്‍. മൂന്നു മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരുമായി കുതിക്കുകയാണ് ജവാൻ.അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ട്രെയിലറിലെ ഒരു സംഭാഷണം വലിയ രീതിയിൽ ചർച്ചയാവുകയാണ്.

'മകനെ തൊടുന്നതിന് മുമ്പ് അച്ഛനോട് സംസാരിക്കൂ' ('बेटे को हाथ लगाने से पहले बाप से बात कर...') എന്ന സംഭാഷണം ട്രെയിലറിലുണ്ട്.  ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമായും മുംബൈ എൻസിബിയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുമായും ബന്ധിപ്പിച്ചാണ് സാമൂഹിക മാധ്യമങ്ങൾ ഈ ഡയലോഗ് ചർച്ചയാകുന്നത്. 

'ജവാന്റെ ട്രെയിലറിൽ നിർമ്മാണം ഗൗരി ഖാൻ എന്നെഴുതി കാണിക്കുമ്പോഴാണ് ഷാരൂഖ് ഖാന്റെ ശബ്ദത്തിൽ ഈ സംഭാഷണം കേൾക്കുന്നത്. ഇത് സമീർ വാങ്കഡെയ്ക്കും ഡൽഹിയിലെ അദ്ദേഹത്തിന്റെ കയ്യാളന്മാർക്കും ഷാരൂഖ് ഖാൻ നൽകുന്ന വ്യക്തമായ സന്ദേശമാണ്' നിരവധി പേർ ഈ സംഭാഷണത്തിന്റെ വിഡീയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചത് ഇങ്ങനെ. 

മാത്രമല്ല എക്‌സിൽ ജവാൻ, ഷാരൂഖ് ഖാൻ, എസ്ആർകെ, എന്നിങ്ങനെയുള്ള വാക്കുകൾ ട്രെൻഡിങ്‌ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തു. 

നയൻതാര നായികയാകുന്ന  ജവാനിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.  ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. അനിരുദ്ധ് ആണ് സംഗീതം

Jawan Trailer: SRKs Dialogue ‘Bete Ko Haath Lagane Se Pehle…’ Goes Viral, Netizens Feel Its Directed