സല്‍മാന്റെ വീട് ആക്രമിച്ച കേസ്; പ്രതി തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

 സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കൈമാറിയ അനുജ് ഥാപൻ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അനുജ് ലോക്കപ്പിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം പൊലീസ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ആ രോപണം.

 കഴിഞ്ഞ മാസം 14 നാണ് സല്‍മാന്‍ ഖാന്‍റെ വീടിന് നേര്‍ക്ക് വെടിവെയ്പുണ്ടായത്. തുടർന്ന് ഏപ്രിൽ 25ന് പഞ്ചാബിൽ നിന്നാണ് തപനും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദ്രനും (37) മുംബൈ പൊലീസിന്റെ പിടിയിലായത്. ഇരുവരും ചേർന്നാണ് മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത്. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് തപന്റെ മരണം. 

Salman Khan house attack case, culprit postmortem report revealed