കോവിഡിന് അപകടകാരിയായ വകഭേദം; കേരളത്തിലെത്തിയാല്‍ കണ്ടെത്താം

കോവിഡിന്‍റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കൂടുതല്‍ പഠനം വേണമെന്ന് വിദഗ്ധര്‍. നിലവില്‍ ഇന്ത്യയിലെത്തിയിട്ടില്ലെങ്കിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ ശേഷിയുള്ള ഇൗ ജനിതകവ്യതിയാനത്തിനെതിരെ കരുതല്‍ ശക്തമാക്കണം. എന്നാല്‍ ഇത് കേരളത്തിലടക്കം എത്തിയാല്‍ ഉടന്‍ കണ്ടെത്താനാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്‍റഗ്രേറ്റഡ് ബയോളജി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.വിനോദ് സ്കറിയ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം. 

മൂന്നാം തരംഗത്തിലേക്ക് അധികം ദൂരമില്ല എന്ന വിലയിരുത്തലിനിടെ ദക്ഷിണാഫ്രിക്കയില്‍ കണ്ടത്തിയ കോവിഡിന്‍റെ സി.1.2 എന്ന വകഭേദം ഇന്ത്യയ്ക്കും ആശങ്കയാണ്.  നിലവില്‍ ഇന്ത്യയിലെത്തിയിട്ടില്ലെങ്കിലും വിദേശയാത്രയില്‍ ഇളവുകള്‍ വരുന്നതോടെ ഇത് എത്താനുള്ള സാധ്യത വളരെയയധികം കൂടി. ഇൗ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കി ഇന്ത്യ മുന്‍കരുതല്‍ ശക്തമാക്കി. എങ്കിലും പ്രതിരോധത്തിന് പരിമിതികളുണ്ട്. സി.1.2 അത്യന്തം അപകടകാരിയാണ് എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വാക്സീന്‍ ഫലപ്രാപ്തി മറികടക്കാന്‍ ശേഷിയുണ്ട് എന്നതാണ് പ്രധാന പ്രതിസന്ധി.