ഒരു രൂപയ്ക്ക് കട്ടൻചായ; ഇത് കുട്ടേട്ടന്റെ സന്തോഷം

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോഴും ഒരു രൂപക്ക് കട്ടന്‍ ചായ വില്‍ക്കുന്ന ഒരാളുണ്ട് കോഴിക്കോട് പാളയത്ത്. 72 വയസുള്ള കുട്ടേട്ടന്‍. കഴിഞ്ഞ 33 വര്‍ഷമായി ഇതു തന്നെയാണ് വില. കച്ചവടക്കാരന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുട്ടേട്ടനാണ്. 72 വയസ്. ഈ ഒറ്റമുറിപീടികയിലെ ചായവില്‍പ്പനയിലൂടെയാണ് കുട്ടേട്ടന്റെ ജീവിതം. നേരത്തെ ചായക്കൊപ്പം പലഹാരത്തിനും ഒരു രൂപയായിരുന്നു. ഇപ്പോള്‍ പലഹാരത്തിന് അഞ്ചുരൂപയാക്കി. എന്നാലും കുട്ടേട്ടന്റെ ചായ നിര്‍ബന്ധമാക്കിയവരാണ് പാളയത്തുകാര്‍. വീഡിയോ കാണാം.

എല്ലാവരും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലത്തും കട്ടന്‍ ചായയുടെ വില കൂട്ടാന്‍ കുട്ടേട്ടന്‍ ഒരുക്കമല്ല. 1200 രൂപയാണ് ഈ ഒറ്റമുറി കടയുടെ വാടക.  രണ്ടു മുറികളോട് കൂടിയ കൊച്ചുവീട്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബം.  വരുമാനം തീരെ കുറവാണെങ്കിലും അഛന്റെ ചായ വില്‍പനയെ മക്കള്‍ പ്രേല്‍സാപ്പിക്കുന്നുണ്ട്. തന്റെ മുന്നിലെത്തുന്നവര്‍ക്ക് ഒന്നു ദാഹമകറ്റാനും ചെറുതായെങ്കിലും വിശപ്പകറ്റാനും തന്റെ കച്ചവടം സഹായിക്കുന്നല്ലോ എന്നത് മാത്രമാണ് ജീവിതത്തിലെ സന്തോഷമായി ഈ മനുഷ്യന്‍ കാണുന്നത്.