‘എപ്പോഴും ഞങ്ങൾ ഉണ്ടാകില്ല; ഇത് ഉപകരിക്കും’; പെൺകുട്ടിയ്ക്കു കിട്ടിയ സമ്മാനം; കുറിപ്പ്

കാലം എത്ര പുരോഗമിച്ചാലും സ്ത്രീകൾ സമൂഹത്തിൽ ഇന്നും സുരക്ഷിതരല്ല. പല സ്ഥലങ്ങളിലും ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു. ചിലർ മൗനം പാലിക്കുന്നു. ഒറ്റപ്പെട്ടതെങ്കിലും ചിലർ അതിരൂക്ഷമായി പ്രതികരിക്കുന്നു. എങ്കിലും എത്ര പേർക്ക് പ്രതികരിക്കാനും മാനസിക സമ്മർദ്ദം അതിജീവിക്കാനും സാധിക്കുമെന്നതിൽ സംശയമുണ്ട്. ശാരീകമായി ചിലപ്പോൾ സ്ത്രീകൾക്കു നേരിടാൻ സാധിച്ചെന്നു വരില്ല. അപ്പോൾ മറ്റു മാർഗങ്ങളിലേക്ക് തിരിയേണ്ടി വരും. ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾ സേഫ്റ്റി പിൻ, മൊട്ടു സൂചി തുടങ്ങിയവയൊക്കെ ബാഗിൽ സൂക്ഷിക്കുമെന്നു കേട്ടിട്ടുണ്ട്. 

ശല്യക്കാരെ നേരിടാൻ കുരുമുളക് സ്പ്രേ നല്ലതാണെന്നു ഒരു പക്ഷം പറയുന്നു.  തനിക്ക് സമ്മാനമായി ലഭിച്ച കുരുമുളക് സ്‌പ്രേയെ മുന്‍നിര്‍ത്തി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നന്ദന ഉണ്ണികൃഷ്ണന്‍. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ ഒരു പരിധി വരെ തടയാനും പ്രതിരോധിക്കാനും സാധിക്കുന്നു  ആയുധമാണ് പെപ്പര്‍ സ്‌പ്രേയെന്ന് നന്ദന കുറിക്കുന്നു. ഫെയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് നന്ദനയുടെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

നിനക്കു ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. എപ്പോഴും ഞങ്ങൾ കൂടെയുണ്ടാവണം എന്നില്ല, അങ്ങനെയുള്ള അവസരങ്ങളിൽ ഈ സാധനം നിനക്കു ഉപകരിക്കും

ഇങ്ങനെ പറഞ്ഞു അങ്കിളേട്ടൻ 

വിപിൻ ദാസ് കെ.

ഈ സമ്മാനം തന്നപ്പോൾ ആകാംക്ഷയോടെയാണ് തുറന്നു നോക്കിയത്. തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ഗിഫ്റ്റ്. എന്നാൽ പിന്നെ ഇതിനെ കുറിച്ച് അറിഞ്ഞിട്ടു തന്നെ കാര്യം.... ഉടനെ ഗൂഗിൾ ചെയ്തു. ‍കിട്ടിയ അറിവ് നിങ്ങളുമായി ഷെയർ ചെയ്യണം എന്ന് തോന്നി.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക് എതിരെ നടക്കുന്ന അക്രമങ്ങളെ ഒരു പരിധി വരെ തടയാനും സ്ത്രീകൾക്ക്എതിരെ നടക്കുന്ന അക്രമങ്ങളെ ഒരു പരിധി വരെ തടയാനും സ്ത്രീകൾക്ക് അവയിൽ നിന്നൊക്കെ രക്ഷപ്പെടാനും ഉതകുന്ന ഒരു ആയുധം.

എന്താണ് പെപ്പർ സ്പ്രേ ?????<

നമുക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാൻ പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന ആയുധമായി പെപ്പർ സ്പ്രെയെ കരുതാം,<

നമ്മുടെ നാട്ടിൽ സ്ത്രീകൾ സ്വയരക്ഷയ്ക്കായി കയ്യിൽ കരുതുന്ന ഒന്നാണ് പെപ്പർ സ്പ്രേ. മറ്റു ചിലരാജ്യങ്ങളിൽ ഇത് നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയിൽ കുറ്റകരമല്ല. പേരിൽ പെപ്പർ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ ഇതിൽ അടങ്ങിയിരിക്കുന്ന വസ്തു കുരുമുളകല്ല. മുളകുചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്സൈസിന്‍ എന്ന രാസപദാര്‍ത്ഥമാണ് പ്രധാന ഘടകം. ഈ രാസപദാർത്ഥത്തിൽ വെള്ളം ചേർത്തു. മര്‍ദ്ദം നൽകിയാണ് പെപ്പര്‍ സ്‌പ്രേ ഉണ്ടാക്കുന്നത്.

പെപ്പര്‍ സ്‌പ്രേയിൽ അടങ്ങിയിരിക്കുന്ന ഒലിയോ റെസീന്‍ വിഭാഗത്തില്‍പ്പെടുന്ന രാസവാതകമാണ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നത്. ഇത് പ്രയോഗിക്കുന്നതോടെ കണ്ണിൽ രൂക്ഷമായ എരിച്ചില്‍, താത്കാലിക അന്ധത, വേദന, കണ്ണീര്‍പ്രവാഹം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകും. 30 മിനിറ്റ് മുതല്‍ അഞ്ചു മണിക്കൂര്‍ വരെ കണ്ണിൽ അസ്വസ്ഥതയുണ്ടാകും. തുടർച്ചയായി പെപ്പർ സ്പ്രേ അടിക്കുന്നത് നിരന്തരമായ കാഴ്ച തകരാർ ഉണ്ടാക്കുകയും ചെയ്യും.

കരാട്ടെയിൽ ബ്ലൂ ബെൽറ്റ് വരെ മാത്രം നേടിയ എനിക്ക് പെപ്പർ സ്പ്രേ ആത്മവിശ്വാസം കൂട്ടും.. ആമസോൺ പോലുള്ള ഓൺലൈൻ സ്റ്റോറിൽ 350 രൂപ മുതൽ പെപ്പർ സ്പ്രേ ധാരാളമായി ലഭിക്കും