മകളെ സെക്സ് റാക്കറ്റിന് വിറ്റ കാമുകനെ കുത്തിക്കൊന്ന് കാറിലാക്കി തള്ളി അച്ഛൻ

ജോൺ എയ്സൻമാൻ, ആരോൺ സോറെൻസൺ

മകളെ സെക്സ് റാക്കറ്റിന് വിറ്റ കാമുകനെ കൊലപ്പെടുത്തി ഒരു പിതാവ്. വാഷിങ്ടണിലാണ് സംഭവം. ജോൺ എയ്സൻമാനെന്നയാളാണ് 19 വയസ്സ് പ്രായമുള്ള മകളെ സെക്സ് റാക്കറ്റിന് വിറ്റ കാമുകനെ കുത്തി കൊലപ്പെടുത്തി കാറിന്റെ ട്രങ്കിനകത്ത് ഒളിപ്പിച്ചത്. ഡെയിലി മെയിലിന്റേതാണ് റിപ്പോർട്ട്. 

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട കാറിന്റെ ട്രങ്കിൽ നിന്ന് ആരോൺ സോറെൻസൺ എന്ന യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. ഒരു വർഷം പഴക്കമുള്ള മൃതദേഹമാണ് കഴിഞ്ഞ ഒക്ടോബറിൽ കണ്ടെത്തിയത്. തന്റെ മകളെ പ്രണയം നടിച്ച് വശത്താക്കി സെക്സ് റാക്കറ്റിന് 1000 ഡോളറിന് സോറൻസൺ വിറ്റതാണ് എയ്സൻമാനെ ചോടിപ്പിച്ചത്. മകളെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവന്നതിന് ശേഷമായിരുന്നു പ്രതികാരം. 

സോറന്‍സണിനെ കണ്ടെത്തി പ്രതികാരം വീട്ടുകയായിരുന്നു. പിടിവലികൾക്കൊടുവിൽ ആദ്യം വടികൊണ്ട് തലയ്ക്കടിച്ച് താഴെ വീഴ്ത്തി. പിന്നീട് കത്തി കൊണ്ട് പല തവണ കുത്തി. മരണം ഉറപ്പാക്കിയ ശേഷം കാറിന്റെ ട്രങ്കിനുള്ളിൽ മൃതദേഹം ഒളിച്ചിച്ചു. കാർ നോർത് സ്പോകാനേ കൗണ്ടി എന്ന സ്ഥലത്ത് ഉപേക്ഷിച്ചു. പൊലീസ് കൊലപാതകത്തെക്കുറിച്ച് പറയുന്നതിങ്ങനെ. എയ്സൻമാനെ കൊലപാചകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തുടർ അന്വേഷണ നടപടികൾക്ക് ശേഷമാകും അന്തിമ വിധി വരിക.