10 വയസുകാരിയ്ക്കു മദ്യം കലർത്തിയ പാനീയം കൊടുത്ത് പീഡനശ്രമം; അറസ്റ്റ്

ചിറയിൻകീഴ്: കടയ്ക്കാവൂരിൽ പത്തു വയസുകാരിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി കൊടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ച കീഴാറ്റിങ്ങൽ നെടിയവിള താമരപ്പള്ളി കാർത്തിക വില്ലയിൽ സന്തോഷിനെ(47) കടയ്ക്കാവൂർ എസ് ഐ വിനോദ് വിക്രമാദിത്യൻ അറസ്റ്റു ചെയ്തു.

പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശി മാത്രമുള്ളപ്പോൾ പെൺകുട്ടിയെ  തന്ത്രത്തിൽ ബൈക്കിൽ കയറ്റി കീഴാറ്റിങ്ങലുള്ള സ്വന്തം വീട്ടിൽ എത്തിച്ചായിരുന്നു അതിക്രമം. മദ്യം കലർത്തിയ പാനീയം കഴിച്ചു പരിഭ്രാന്തിയിലായ പെൺകുട്ടി കരഞ്ഞു കൊണ്ടു ഇറങ്ങിയോടുന്നതു കണ്ട സമീപ പുരയിടത്തിൽ നിന്നയാൾ കടയ്ക്കാവൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.