എൺപതിലെങ്കിലും എന്തെങ്കിലും പറഞ്ഞുകൂടേ? വാക്കിന്റെ പിശുക്കിന് പിന്നിലെ രഹസ്യം...

അറുപത് എത്തിയാല്‍ അതുമിതും പറയും എന്ന ചൊല്ല് എ.കെ.ആന്‍റണിക്ക് ബാധകമല്ല.   എണ്‍പത് എത്തുമ്പോഴെങ്കിലും എന്തെങ്കിലും പറ‍ഞ്ഞുകൂടേ എന്ന് കഴി‍ഞ്ഞ ദിവസവും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.  അപ്പോഴും പറഞ്ഞു 'ജോണിക്കറിയില്ലേ, എന്‍റേത് ഒരു പ്രത്യേക സ്വഭാവമാണ്.'

താനൊരു പ്രത്യേക സ്വഭാവക്കാരനാണെന്നു പ്രത്യേകം പറയുകയും, എന്നാല്‍ ഈ പ്രത്യേകസ്വഭാവം ഒന്നുംതന്നെ മാറ്റാതിരിക്കുകയുമാണ് ആന്റണിയുടെ പ്രത്യേകത. ജന്മദിനങ്ങള്‍ ആഘോഷിക്കില്ല. വയസ് എത്രയായാലും അതിന്‍റെപേരില്‍ വാ തുറക്കില്ല എന്നതൊക്കെ പ്രത്യേകസ്വഭാവത്തില്‍ പെടുന്നു. അതുകൊണ്ട് അശീതിയ്ക്കും അശരീരിയായിപ്പോലും ആന്റണിയുടെ ശബ്ദമില്ല.

ഏറെപ്പേര്‍ക്കും വാച്ച് ഇല്ലാതിരുന്ന കാലത്ത് എല്ലാവര്‍ക്കും ഏറെ സമയം ഉണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും വാച്ച് ഉള്ള കാലത്ത് ആര്‍ക്കും സമയമില്ലെന്നും പറയാറുണ്ട്.  വാച്ച് ഇല്ലാത്ത ആന്‍റണിക്ക് വേണ്ടുവോളം സമയമുണ്ടെങ്കിലും അദ്ദേഹം എന്നും ഏകാന്തതയുടെ തിരക്കിലായിരിക്കും.

ഒരു എം.ടി കഥാപാത്രം പറഞ്ഞതുപോലെ വല്ലപ്പോഴും ഒന്നു ചിരിക്കണം അല്ലെങ്കില്‍ ആ മഹാസിദ്ധി മറന്നുപോകും എന്ന് എ.കെയോട് ഞാനും പറഞ്ഞിട്ടുണ്ട്.  പക്ഷേ വാക്കുകളിലുള്ള പിശുക്ക് ചിരിയിലും നിലനിര്‍ത്താനേ അദ്ദേഹം ശ്രമിച്ചിട്ടുള്ളൂ. വിഡിയോ