വേറെ വഴിയില്ല; സഹായിക്കണം; ആദ്യമായി തനിക്കായി അപേക്ഷിച്ച് നന്ദു: വിഡിയോ

‘ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ ഇതു പറയുമ്പോഴും വേദന എല്ലാം നേരിട്ട ആ ചിരി നന്ദുവിന്റെ മുഖത്തുണ്ടായിരുന്നു. കാൻസറിനോട് പൊരുതുന്ന നന്ദുവിന്റെ ജീവിതം മലയാളിക്ക് ഏറെ പരിചിതമാണ്. ഇഷ്ടമാണ്. ഇപ്പോൾ നന്ദു തന്നെ സഹായം ചോദിച്ച് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. 

ചികിൽസയ്ക്ക് വരുന്ന വലിയ ചെലവ് താങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കഴിയും വിധം സഹായിക്കണമെന്നും നന്ദു അപേക്ഷിക്കുന്നു. ഇതിനോടകം വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വിഡിയോ ചെയ്യുന്നതെന്നും നന്ദു കൂട്ടിച്ചേർത്തു. വിഡിയോ കാണാം.

കുറിപ്പ് വായിക്കാം: 

ഇന്ന് ചിങ്ങം ഒന്നാണ്. ഈ പുതുവത്സരത്തിൽ കൈനീട്ടമായി ചങ്കുകളോട് ഞാൻ ചോദിക്കുന്നത് എന്റെ ജീവൻ തന്നെയാണ്..!

നിങ്ങൾക്കറിയാമല്ലോ കഴിഞ്ഞ 4 വർഷമായി ഞാൻ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സിൽ.ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു. ഇനി എനിക്കറിയില്ല..ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല..!

ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്..സത്യത്തിൽ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും..അപ്പോൾ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോർത്തു നോക്കൂ..പക്ഷെ എത്രയൊക്കെ വേദന അനുഭവിച്ചാലും ഇനിയും എത്ര കീമോയും സർജറിയും ചെയ്യേണ്ടി വന്നാലും ജീവിതത്തിലേക്ക് തിരികെ വരുന്നത് വരെ തളർന്നു എന്നൊരു വാക്ക് എന്റെ നാവിൽ നിന്ന് വരില്ല..!!

ഈ നിമിഷം വരെ കഴിയുമ്പോലെ സഹജീവികളെയൊക്കെ സഹായിക്കാൻ മാത്രേ ഞാൻ ശ്രമിച്ചിട്ടുള്ളൂ അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്കൊരു സഹായം ആവശ്യമായി വന്നപ്പോൾ എന്റെ ചങ്കുകളോട് പൂർണ്ണ മനസ്സോടെ സഹായം ചോദിക്കുകയാണ്...

നിങ്ങളെന്നെ കൈവിടില്ലെന്ന് എനിക്കറിയാം..കൂടെയുണ്ട് എന്ന നിങ്ങളുടെ വാക്കാണ് എന്റെ ഊർജ്ജം..

സ്നേഹപൂർവ്വം നന്ദു മഹാദേവ

ബാങ്ക് വിവരങ്ങൾ ചുവടെ കൊടുക്കുന്നു..

Name : Nandu

Bank : SBI

Branch: Kazhakkuttom

Acc no: 38216268736

IFSC : SBIN0070445

Google pay : 9995105410