ഒരുകോടിയോളം വരുന്ന എല്ലാം സ്വത്തുക്കളും ഡ്രൈവര്‍ക്ക് എഴുതി നല്‍കി 63കാരി

ചിത്രം; എഎന്‍ഐ

ഒരു കോടിയോളം വരുന്ന തന്‍റെ എല്ലാം സ്വത്തുക്കളും ഡ്രൈവര്‍ക്ക് എഴുതിനല്‍കി 63കാരി. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. മിനാട്ടി പട്നായിക് എന്ന വയോധികയാണ് 25 വര്‍ഷത്തിലധികമായി തന്‍റെ കുടുംബത്തെ പരിപാലിച്ച ബുദ്ധാ സമാലിന് വലിയ തുക നല്‍കി തുണയായത്. മിനാട്ടിയുടെ വീട്ടിലെ റിക്ഷക്കാരനാണ് സമാല്‍. തന്‍റെ പേരിലുള്ള മൂന്ന് വിടുകളും, സ്വര്‍ണാഭരണങ്ങളുമടങ്ങുന്ന മറ്റെല്ലാ സ്വത്തുക്കളും ഇയാളുടെ പേരിലേക്കെഴുതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ 25വര്‍ഷത്തിധികമായി മിനാട്ടിയെയും കുടുംബത്തെയും സുരക്ഷിതമായി സംരക്ഷിച്ചയാളാണ് സമാല്‍. വൃക്ക തകരാറിലായി തന്‍റെ ഭര്‍ത്താവ് മരണപെട്ടശേഷം മകളോടൊപ്പമാണ് മിനാട്ടി കഴിഞ്ഞിരുന്നത്. പിന്നാലെ തന്‍റെ മകളും മരണമടഞ്ഞു. ഈ സമയത്തെല്ലാം അവര്‍ക്ക് തുണയായത് സമാലും കുടുംബവുമായിരുന്നു. പ്രതിഫലമൊന്നും ആഗ്രഹിക്കാതെ  തന്നെയും തന്‍റെ മകളെയും നോക്കിയിരുന്നത് സമാലായിരുന്നു. എന്‍റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിലധികം സമ്പാധ്യമുണ്ട്. പാവപ്പെട്ടവരെ സഹായിക്കാനാണ് ഞാനെന്നും ആഗ്രിഹിക്കുന്നതെന്ന് സമാട്ടി പറയുന്നു. നിയമപരമായി ഞാന്‍ എന്‍റെയെല്ലാ സമ്പാധ്യങ്ങളും ബുദ്ധയുടെ കുടുംബത്തിനു നല്‍കി, അവര്‍ ഇത് അര്‍ഹിക്കുന്നുവെന്നും സമാട്ടി കൂട്ടിച്ചേര്‍ത്തു. മിനാട്ടിയുടെ തീരുമാനത്തെ പിന്‍തിരിപ്പിക്കാന്‍ മറ്റ് കുടുംബാഗംങ്ങള്‍ നോക്കിയെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടാണ് മിനാട്ടി നിയമപരമായി മുന്നോട്ടുപോയത്.