സ്കൂൾ തുറക്കുന്നു; കുട്ടികളെ മാനസികമായി എങ്ങനെ ഒരുക്കാം?

കോവിഡ് 19 മഹാമാരി കാലത്ത് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ച ഒരു വിഭാഗമാണ് കുട്ടികള്‍. ഒരു വര്‍ഷത്തിലേറെയായി കുട്ടികള്‍ സ്കൂളില്‍ പോയിട്ടില്ല. മുന്‍പൊരിക്കലും ഇല്ലാത്തവിധം വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ടിവന്ന അവരില്‍ പലരും വിനോദത്തിനായി മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയെ മാത്രമാണ് ആശ്രയിച്ചത്. ഇത് കുട്ടികളുടെ പഠനത്തേയും മാനസികാരോഗ്യത്തേയും സാരമായി ബാധിച്ചിരിക്കാം.സ്കൂള്‍ തുറക്കാന്‍ പോകുന്ന ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികമായി എങ്ങനെ ഒരുക്കാം എന്നാണ് ഇന്ന് ഹെല്‍പ്പ്ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.