കുട്ടികളിലെ ലഹരി ഉപയോഗം; ബോധവൽക്കരണം എങ്ങനെ?

ലഹരിക്കെതിരെയുള്ള വലിയ പോരാട്ടത്തിലാണ് കേരളം. ഒരു മാസം നീണ്ട ക്യാംപെയ്ന്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്‍റെ ഭാഗമാവുകയാണ് മനോരമ ന്യസ്. നമ്മുടെ കുട്ടികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാക്കളേയും കൗമാരക്കാരേയും കടന്ന് കുട്ടികളിലും ലഹരിമാഫിയ വേരാഴ്ത്തുകയാണ്. കുട്ടികളുടെ അറിവില്ലായ്മയേയും ചിന്താശേഷിയുടെ കുറവിനേയുമാണ് ഇവര്‍ മുതലെടുക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളില്‍  മാത്രമല്ല,  രക്ഷിതാക്കളിലും അധ്യാപകരിലും  സമൂഹത്തിലും  ഒക്കെ വ്യാപകമായൊരു ബോധവല്‍ക്കരണം ആവശ്യമാണ്. കാണാം ഹെൽപ്പ് ഡെസ്ക്.