കരികൊണ്ടു വരച്ച ചിത്രങ്ങളുമായി മലയാളി; ബെംഗളൂരുവില്‍ വേറിട്ട ചിത്രപ്രദർശനം

ബെംഗളൂരുവില്‍ കരികൊണ്ടുമാത്രം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി മലയാളി. പരിണാമവും രൂപാന്തരങ്ങളും പ്രമേയമാക്കി വയനാട് സ്വദേശി സുധീഷ് പല്ലിശേരിയാണ് കര്‍ണാടക ചിത്രകലാപരിഷത്തില്‍ വേറിട്ട പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 

ലീന താപം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ അവസ്ഥകളുടെ രൂപാന്തരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരവസ്ഥയും യാഥാർഥ്യമല്ലെന്നും ഒന്നിൽ നിന്ന് മാറ്റൊന്നിലേക്കുള്ള മാറ്റമാണ് ജീവിതമെന്നും ഈ ചിത്രങ്ങൾ വിളിച്ചോതുന്നു. പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും ഉത്ഭവവും, പരിണാമവുമും, പരിവർത്തനവുമാണ് പ്രമേയം. വയനാട് സ്വദേശി സുധീഷ് പല്ലിശേരിയുടെ വൈഭവമാണ് കരികൊണ്ടുമാത്രമൊരുക്കിയ ഇൗ ചിത്രങ്ങള്‍ക്ക് പിന്നില്‍

ആസ്വാദകർക്ക് അവരുടെ മനോധർമമനുസരിച്ചു ചിത്രങ്ങളുടെ അർഥം നിരൂപിക്കാനുള്ള സ്വാതന്ത്ര്യവും സുധീഷിന്റെ വരക്കൂട്ടിലുണ്ട്.

ആദ്യകാലങ്ങളിലും, ചെറുപ്പത്തിലും മനുഷ്യൻ ചിത്രങ്ങള്‍ കോറിയിടാനുപയിഗിച്ച കരി തന്നെയാണ് സുധീഷിന്റെ ചിത്രങ്ങൾക്കും ജീവൻ പകർന്നത്. സ്വകര്യ കമ്പനിയിൽ ജീവനക്കാരനായ സുധീഷ്, ജോലികഴിഞ്ഞത്തി രാത്രികാലങ്ങളിലാണ്  ചിത്രങ്ങളത്രയും ഉരുവാക്കിയത്.