കഞ്ചാവ് ഉപയോഗവും 'ജിമ്മ'ന്‍മാരും തമ്മിലെന്ത്? ഞെട്ടിച്ച് പഠന റിപ്പോര്‍ട്ട്

gym-ganja-us-28
SHARE

പതിവായി വ്യായാമം ചെയ്യുന്നവരില്‍ ഊര്‍ജവും ഉന്‍മേഷവും പകരാനും വേദന കുറയ്ക്കാനും കഞ്ചാവിന്‍റെ മിതമായ ഉപയോഗം സഹായിക്കുന്നുവെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിരോധനമുണ്ടെങ്കിലും അമേരിക്കയില്‍ കഞ്ചാവ് അനുവദനീയമാണ്. അമേരിക്കയിലെ 42 പേരില്‍ നടത്തിയ പഠനത്തിന്‍റെ ഫലമാണ് നിലവില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. കഞ്ചാവുപയോഗിച്ചതിന് ശേഷം വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത 90 ശതമാനം പേരും പറഞ്ഞതായി റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. അതില്‍ തന്നെ 79 ശതമാനം ആളുകള്‍, കഞ്ചാവിന്‍റെ ഉപയോഗം വേദന കുറയ്ക്കാന്‍ സഹായിച്ചതായും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യായാമം ചെയ്യുന്നവരുടെ പ്രകടനം കഞ്ചാവിന്‍റെ ഉപയോഗത്തെ തുടര്‍ന്ന് മെച്ചപ്പെട്ടതായി കണ്ടെത്താനായില്ല.

ടിഎച്ച്സി (‍െഡല്‍റ്റ 9– ടെട്രഹൈഡ്രോകന്നബിനോള്‍, സിബിഡി(കന്നബിഡിയോള്‍  എന്നിവയാണ് കഞ്ചാവിലെ പ്രധാന ഘടകങ്ങള്‍. ഇതില്‍ ടിഎച്ച്സി സൈക്കോ ആക്ടീവ് ആയ ഘടകമാണ്. കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ മനസിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണം ടിഎച്ച്സിയാണ്. സിബിഡിയാകട്ടെ ആസക്തിയുണ്ടാക്കുന്നതല്ലെന്നും മനസിനെ ബാധിക്കുന്ന ഫലങ്ങള്‍ നല്‍കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

പഠനത്തില്‍ പങ്കെടുത്തവരെല്ലാം വര്‍ക്ക് ഔട്ടിന് മുന്‍പോ, ശേഷമോ കഞ്ചാവ് ഉപയോഗിച്ചവരാണ്. എന്നാല്‍ വ്യായാമം ചെയ്യുന്നത് തന്നെ ആളുകളുടെ മാനസിക നിലയെ ഉല്ലാസത്തിലേക്ക് നയിക്കുമെന്നും ഇതിനൊപ്പം കഞ്ചാവു കൂടി ചേരുമ്പോള്‍ താല്‍കാലികമായി സന്തോഷം ലഭിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശരീര വേദന കുറയ്ക്കാന്‍ കഞ്ചാവിലെ ഘടകങ്ങള്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നതായി പഠന റിപ്പോര്‍ട്ട് പറയുന്നു. 

 Can ganja helps work out? or boost moods? study report

MORE IN SPOTLIGHT
SHOW MORE