മണ്ണാര്‍ക്കാട് ടു നേപ്പാള്‍; 29 വര്‍ഷം പഴക്കമുള്ള കാര്‍ 29 ദിവസങ്ങള്‍ കൊണ്ട് സഞ്ചരിച്ചത് 29 സ്ഥലങ്ങള്‍

SHARE
29-day-trip--(Morning-Express-HD)

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ജുബൈറും സുഹൃത്തുക്കളും ഇപ്പോള്‍ അറിയപ്പെടുന്നത്  മാരുതി സെന്‍ കാറിന്റെ പേരിലാണ്. 29 വര്‍ഷം പഴക്കമുണ്ട് ഈ കാറിന്. കാറിന്‍റെ പവര്‍ മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് വണ്ടി സഞ്ചരിച്ച റൂട്ട് നോക്കിയാല്‍ മതി.

മണ്ണാര്‍ക്കാട് ടു നേപ്പാള്‍. 29 വര്‍ഷം പഴക്കമുള്ള കാറില്‍ 29 ദിവസങ്ങള്‍ കൊണ്ട് സഞ്ചരിച്ചത് 29 സ്ഥലങ്ങള്‍. ചുരുക്കിപ്പറിഞ്ഞാന്‍ കശ്മീരൊഴികെ ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന സ്ഥലങ്ങള്‍ ചുറ്റിയടിയിച്ചു. ആകെ 10,028 കിലോമീറ്റര്‍. 60,000 രൂപയുടെ പെട്രോള്‍. 35,000 രൂപയ്ക്ക് ജുബൈര്‍ സ്വന്തമാക്കിയതാണ് 95 മോഡല്‍ വണ്ടി. സുഹൃത്തുക്കളായ നിജാസും ഫായിസും ഒപ്പം ചേര്‍ന്നതോടെ വണ്ടി മണ്ണാര്‍ക്കാട്ടുനിന്ന് നേരേ നേപ്പാളിലേയ്ക്ക്. ഇത്രേം ദൂരം ഈ വണ്ടിയിലോ എന്ന് കളിയാക്കിയവര്‍ക്കുള്ള മറുപടിയുമായി തിരിച്ച് നാട്ടിലേക്കും.

വണ്ടി പണിമുടക്കിയത് ഒരിടത്തുമാത്രം. കൊല്‍ക്കത്തയില്‍ വെച്ച് വീല്‍ ബെയറിങ് കേടായതൊഴിച്ചാല്‍ യാത്രയില്‍ മറ്റു തടസ്സങ്ങളൊന്നുമുണ്ടായില്ല.  ആദ്യത്തെ ട്രിപ്പ് ഹിറ്റായതോടെ അടുത്തതിന്‍റെ പ്ലാനിങ്ങും കഴിഞ്ഞു. ഇനിയുള്ള യാത്രകളിലും കാര്‍ കട്ടയ്ക്കുതന്നെ കൂടെ നില്‍ക്കുമെന്നാണ് ജുബൈറും സുഹൃത്തുക്കളും പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE