ഒരു പാത്രത്തിൽ നിന്ന് ഉണ്ണുന്ന സൗഹൃദം; പാപ്പാന്റെ പൊതിച്ചോറിൽ നിന്നും ആനയും; വിഡിയോ

ആനച്ചോറ് കൊലച്ചോറ് എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഒരേ ഇലയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനും ഇൗ ചൊല്ലിനെ തിരുത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഹൃദയം തൊടുന്ന ഇൗ സൗഹൃദത്തിന്റെ വിഡിയോ. 

കൊമ്പന്റെ സമീപത്തിരുന്ന് ഇലയിൽ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാൻ.ഇതെല്ലാം നോക്കിയും കണ്ടും ആനയും ഒപ്പമുണ്ട്. അവന് കഴിക്കാനുള്ള ഓലയും സമീപത്ത് കാണാം. എന്നാൽ പാപ്പാൻ ആഹാരം കഴിക്കുന്നത് കണ്ട് അവന് കൊതി സഹിച്ചില്ല. തുമ്പിക്കൈ നീട്ടി പൊതിയിൽ നിന്നും അവനും കഴിക്കാൻ തുടങ്ങി. പാപ്പാൻ ഒരു ഉരുള കഴിക്കുമ്പോൾ അവനും അതേ ഇലയിൽ നിന്നും ചോറ് കഴിക്കും. പാപ്പാൻ നൽകിയിട്ടില്ല അവൻ സ്വയം എടുത്തു കഴിക്കുകയാണ്.  തന്റെ പാത്രത്തിൽ നിന്നും ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിച്ചുകാെണ്ടിരുന്നു. സൗഹൃദത്തിന്റെ ഇൗ വിഡിയോ കാണാം.