കുറുകെ കയർ; ‘മനുഷ്യമതിൽ’ കെട്ടി ജനക്കൂട്ടം; ഒപ്പം ജെസിബിയും; വിഡിയോ

മലവെള്ളപ്പാച്ചിലിനെതിരെ കൈകോർത്ത് മലയാളി. ഒപ്പം മണ്ണുമാന്തി യന്ത്രവും. അതിജീവനത്തിന്റെ ഹൃദയകാഴ്ചയാണ് ഇൗ വിഡിയോ. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിട്ടും വലിച്ചുകെട്ടിയ കയറിൽ തോളോട് തോൾ ചേർന്ന് ഒറ്റക്കെട്ടായി നിൽക്കുകയാണ് ഇൗ ജനത. മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്ന പ്രിയപ്പെട്ടവർക്കായി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച പുത്തുമലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ കാണാം. 

വയനാട് റാണിമലയില്‍ അറുപതിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന് വിവരം. പുത്തുമലയിൽ ഏറെ ഉള്ളിലാണ് റാണിമല. എംഎൽഎ സി കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള സംഘം റാണിമലയിലേക്ക് യാത്ര തിരിച്ചു. നിലവിൽ റോഡ് ഇല്ലാത്ത സാഹചര്യമാണിവിടെ.

ഒരു പുഴ മറികടന്നാൽ മാത്രമെ റാണി മലയിലേക്ക് എത്തുകയുള്ളൂ. റെവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റുകാരും സംഘത്തിലുണ്ട്. തൽക്കാലം വടംകെട്ടിയാണെങ്കിലും  ആളുകളെ രക്ഷപ്പെടുത്താമെന്ന് കരുതുന്നു. വലിയൊരു മല ഇടിഞ്ഞു വീഴ്റായ അവസ്ഥയാണിവിടെ.