സ്ത്രീകളുടെ കക്ഷത്തിലെ വിയർപ്പ് ചേർത്ത് ചോറുരുള ; ഒനിഗിരി റൈസ് ബോൾ പുതിയ രൂപത്തില്‍

japan-rice
SHARE

ജപ്പാനിലെ പരമ്പരാഗത ഭക്ഷണ വിഭവമാണ് ഒനിഗിരി റൈസ് ബോള്‍. ഇപ്പോളിതാ ഇവയില്‍ വിചിത്രമായ മാറ്റം വരുത്തുകയാണ്. ജപ്പാനിലെ യുവതികളുടെ കക്ഷത്തിലെ വിയർപ്പ് കൂടി ചേർത്ത് ഒനിഗിരി റൈസ് ബോള്‍ ഉണ്ടാക്കാനാണ് ശ്രമം. പച്ചക്കറികളും മാംസവും സംയോജിപ്പിച്ച് അത് ഒരു റൈസ് ബോളിൽ നിറച്ച് കൈപ്പത്തിയിൽ വച്ച് ഉരുളകളാക്കിയാണ് സാധാരണയായി ഇത് ഉണ്ടാക്കി വന്നിരുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി  സുന്ദരികളായ യുവതികളുടെ കക്ഷത്തിൽ വച്ച് ഉരുളകളാക്കി അത് വില്പനയ്ക്ക് എത്തിക്കാൻ ആണ് ശ്രമം. കക്ഷത്തിൽ വച്ച് യുവതികൾ ബോൾ ഉരുട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹാധ്യമങ്ങളില്‍ വൈറലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വിഭവത്തിന്റെ ഈ പുതിയ പതിപ്പ്  പത്തിരട്ടി വിലയ്ക്കാണ് വിൽക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

MORE IN SPOTLIGHT
SHOW MORE