സീറ്റ് ബെല്‍റ്റ് ഇട്ടില്ല; പൊലീസുകാരനെ നിയമം പഠിപ്പിച്ച് യുവാവ്; വിഡിയോ

നിയമപാലകർ നിയമം തെറ്റിച്ചാൽ പൊതുജനം അത് പഠിപ്പിക്കും എന്ന് തെളിയിക്കുകയാണ് നവമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച പൊലീസുകാരനെ നിയമം പഠിപ്പിച്ച യുവാവാണ് ഇവിടെ താരം.

സീറ്റ് ബെൽറ്റ് ഇടാൻ നിർബന്ധിച്ച യുവാവിനോട് വിഡിയോ എടുക്കരുതെന്ന് ദേഷ്യപ്പെടുന്ന പൊലീസിനെ വിഡ‍ിയോയിൽ കാണാം. വിഡിയോ എടുക്കാൻ ഇവിടെ നിയമം ഉണ്ട് എന്നാണ് യുവാവിൻറെ മറുപടി. ഒടുവിൽ പൊലീസുകാരൻ സീറ്റ് ബെൽറ്റ് ഇടുന്നതും വിഡിയോയിൽ കാണാം.