ട്രാക്കിനും ഗേറ്റിനുമിടയിൽ കാർ; പാഞ്ഞെത്തി ട്രെയിൻ; ‘ക്ഷമ’യില്ലാത്ത അപകടം, വിഡിയോ

വേഗതയും ക്ഷമയില്ലാത്തതും നമ്മുടെ റോഡുകൾ കുരുതിക്കളമാക്കുമ്പോൾ ചിന്തിക്കാനുള്ള വക നൽകുന്നതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന വിഡിയോ. റയിൽപാളത്തിന്റേയും റയിൽവേ ക്രോസിന്റേയും ഇടയിൽ കുടുങ്ങി പോയ കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റയിൽക്രോസ് അടയ്ക്കന്നതിന് മുൻപ് മറികടക്കാനുള്ള ഡ്രൈവറുടെ വെപ്രാളമാണ് അപകടം വിളിച്ചുവരുത്തിയത്. 

അടഞ്ഞുകൊണ്ടിരുന്ന റയിൽ ഗേറ്റ് മറികടക്കാൻ ശ്രമിക്കുമ്പോൾ കാറും യാത്രക്കാരും പാളത്തിന് നടുവിൽ കുടുങ്ങുകയായിരുന്നു. വേഗം യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയെങ്കിലും കാർ ട്രാക്കിന്റെ നടുവിലായിരുന്നു. ട്രെയിൻ വരുന്നതിനു മുമ്പേ അപ്പുറം കടക്കാനുള്ള വെപ്രാളത്തിലാണ് ഈ അബദ്ധം സംഭവിച്ചത്. ഒടുവിൽ മറ്റ് യാത്രക്കാരല്ലൊവരും ചേർന്ന് കാർ ട്രാക്കിൽ നിന്നും തള്ളി നീക്കുകയായിരുന്നു. അപ്പോഴേക്കും സൈറൺ മുഴക്കി ട്രെയിനും എത്തി. കഷ്ടിച്ച് ട്രെയിനിൽ തട്ടാതെ കാർ ഒരുവശത്തേക്ക് മാറ്റിയിട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. വിഡിയോ കാണാം.