ഭിന്നലിംഗക്കാരെ ചേർത്തു നിർത്തി ഫാഷൻ ഷോ; മിസ് ട്രാൻസ്ക്യൂൻ മത്സരം

ട്രാൻസ്ജൻഡർ വിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പലവിധത്തിലുളള പരിപാടികളാണ് നമുക്കുചുറ്റും സംഘടിപ്പിക്കുന്നത്. അത്തരത്തില്‍ മുംബൈയിൽ ഒരു ഫാഷൻഷോ സംഘടിപ്പിച്ചത്. തുടർച്ചയായ രണ്ടാംതവണയാണ് 'മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ' മൽ‌സരം നടക്കുന്നത്. 

ഭിന്നലിംഗക്കാരെന്നപേരിൽ ഒറ്റപ്പെടുത്തുകയല്ല, സമൂഹത്തിൽ നമുക്കൊപ്പം ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ മൽസരത്തിൻറെ തുടക്കം. രാജ്യത്തെ മികച്ച ട്രാൻസ് സുന്ദരിയെ കണ്ടെത്തുന്നതിനായി ഇത് രണ്ടാംതവണയാണ് ഫാഷൻഷോ സംഘടിപ്പിക്കുന്നത്. കേരളം മുതൽ കശ്മീർവരെയുള്ള വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഇരുപത് മൽസരാർത്ഥികൾ മാറ്റുരച്ചു. നൂറോളംവരുന്ന അപേക്ഷകരിൽനിന്ന് ഓഡീഷനിലൂടെയാണ് മികച്ച ഇരുപതുപേരെ തിരഞ്ഞെടുത്തത്. 

വിദ്യാഭ്യാസം, ജോലി, തുടങ്ങിയവ പ്രത്യേകം മാറ്റിവയ്ക്കുകയല്ല, മറിച്ച് സമൂഹം ഇവർക്കുകൂടി അവകാശപ്പെട്ടതാണെന്നും, ഇത്തരംപരിപാടികൾ അതിനുള്ള ശ്രമമാണെന്നും സംഘാടകർ പറയുന്നു. ലഭിക്കുന്നത് മികച്ച പിന്തുണ.