തിരുവനന്തപുരം ടു ആലപ്പുഴ: സ്നേഹം നിറച്ചൊരു സ്കൂള്‍ബസ്; കയ്യടി

നൂറു കിലോമീറ്ററിലേറെ ആ സ്കൂള്‍ബസിന്‍റെ ചക്രമുരുണ്ടത് കുട്ടികളുടെ ആവശ്യപ്രകാരമായിരുന്നു. മറ്റൊരു ജില്ലയിലെ കൂട്ടുകാര്‍ക്കായി അവര്‍ േശഖരിച്ചെടുത്ത കൊച്ചു സഹായങ്ങളായിരുന്നു ആ ബസ് നിറയെ. പ്രളയബാധിതരായ കൂട്ടുകാര്‍ക്കു നല്‍കാനായി തിരുവനന്തപുരം ജില്ലയിലെ കാച്ചാണി ഗവണ്‍മെന്‍്റ് െെഹസ്കൂളിലെ അഞ്ഞൂറോളം കുട്ടികള്‍ പഠനോപകരണങ്ങള്‍ േശഖരിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. 

കുട്ടികള്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ കിട്ടിയത് രണ്ടായിരത്തിലേറെ നോട്ട്ബുക്കുകള്‍, ബാഗുകള്‍, പേനകള്‍, പെന്‍സില്‍ബോക്സുകള്‍ തുടങ്ങിയവ. 

അര്‍ഹരായവര്‍ക്ക് എത്തിക്കാനായി വിദ്യാര്‍ഥികള്‍ അതെല്ലാം അധ്യാപകരെ ഏല്‍പ്പിച്ചു. സ്കൂള്‍ പി.ടി.എയുടെ അന്വേഷണം എത്തിയത് പ്രളയത്തില്‍ എല്ലാം നഷ്ടമായ കുട്ടികള്‍ പഠിക്കുന്ന മാവേലിക്കര അങ്ങാടിക്കല്‍ സൗത്ത് ഗവണ്‍മെന്‍്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍. 

കാച്ചാണി സ്കൂളില്‍നിന്ന് ബസ് നിറയെ പഠനോപകരണങ്ങളുമായി അധ്യാപകരും വിദ്യാര്‍ഥികളും ഇന്നലെ അങ്ങാടിക്കല്‍ സ്കൂളിലെത്തി. അങ്ങാടിക്കല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. സുനില്‍കുമാര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടിലും സ്കൂളിലെത്തിയിരുന്നു.  

കാച്ചാണി സ്കൂള്‍ ഹെഡ്മിസ്ട്രസ് സതീ ദേവി, സ്റ്റാഫ് സെക്രട്ടറി സന്തോഷ്കുമാര്‍, അധ്യാപകരായ പ്രമോദ് കുമാര്‍, അജിത്, അച്ചാമ്മ തരകന്‍, പി.ടി.എ ഭാരവാഹി ശ്രീകുമാര്‍, വിദ്യാര്‍ഥികളായ അലി അക്ബര്‍, മിഥുന്‍, എബിന്‍, ഷിജോ, ജിബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പഠനോപകരണങ്ങളുമായി എത്തിയത്.

മാവേലിക്കര അങ്ങാടിക്കല്‍ സൗത്ത് ഗവണ്‍മെന്‍്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുമായി തിരുവനന്തപുരം ജില്ലയിലെ കാച്ചാണി ഗവണ്‍മെന്‍്റ് െെഹസ്കൂളില്‍നിന്ന് പുറപ്പെട്ട ബസ്.