ടെസ്റ്റ് ക്രിക്കറ്റ് ലോകകിരീടം തേടി ഇന്ത്യ

ഐ.സി.സി കിരീടവരള്‍ച്ചയ്ക്ക് അവസാനമിടാന്‍ ടെസ്റ്റ് ക്രിക്കറ്റ് ലോകകിരീടം തേടി ഇന്ത്യ ഇറങ്ങുന്നു. തുല്യശക്തികളായ ഓസ്ട്രേലിയയാണ് കലാശപ്പോരാട്ടത്തില്‍ എതിരാളികള്‍. ഇന്ത്യന്‍സമയം വൈകുന്നേരം മൂന്നുമണിക്ക് ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മല്‍സരത്തിന് തുടക്കമാകും. 143 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജൂണ്‍മാസത്തില്‍ ഓവല്‍ ഗ്രൗണ്ട്, ടെസ്റ്റ് മല്‍സരത്തിന് വേദിയാകുന്നത്. 

സൗത്താംപ്റ്റനില്‍ കൈവിട്ട കിരീടം ഓവലില്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യ. പ്ലെയിങ് ഇലവന്‍ സസ്പന്‍സായി നിലനിര്‍ത്തിയിരിക്കുന്ന രോഹിത് കലാശപ്പോരിന് എന്ത് കോംപിനേഷന്‍ പരീക്ഷിക്കുമെന്നാണ് അറിയേണ്ടത്. ഓവലിലെ സാഹചര്യം പരിഗണിച്ചാല്‍ അശ്വിനെ ഒഴിവാക്കി നാലാമതൊരു മീഡിയം പേസര്‍ ടീമിലെത്തിയേക്കാം. സ്പിന്നറായി ജഡേജ മാത്രം. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ വിക്കറ്റ് നേട്ടത്തില്‍ മൂന്നാമതാണ് അശ്വിന് ഇടം. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുട നേഥന്‍ ലയണും.   മുന്‍ നിര തകര്‍ന്നാല്‍ കരകയറ്റാന്‍ ഋഷഭ് പന്തും ഇല്ലയെന്ന ബോധ്യത്തെടെയാകും ബാറ്റിങ്. എക്സ് ഫാക്ടറായി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തണോ വിക്കറ്റ് കീപ്പിങ്ങിലെ മികവ് പരിഗണിച്ച് കെ.എസ്.ഭരത്തിനെ ടീമിലെടുക്കണോ എന്നതിലും പിഴവില്ലാത്ത തീരുമാനമെടുത്തേ പറ്റൂ. കോലിയുടെയും ഗില്ലിന്റെയും ഫോം കൂടി ചേരുമ്പോള്‍ ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്്ക്ക് ശേഷം ഐസിസി കിരീടമെന്നനേട്ടം ഇന്ത്യ സ്വപ്നം കാണുന്നു. ഓവലില്‍ നൂറിനടുത്ത് ശരാശരിയുള്ള സ്റ്റീവ് സ്മിത്തും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് റണ്‍നേട്ടത്തില്‍ ഒന്നാമതുള്ള ഉസ്മാന്‍ ഖവാജയുമാണ് ഓസീസ് ബാറ്റിങ് നിരയെ നയിക്കുന്നത്. കൗണ്ടി ക്രിക്കറ്റിന്റെ പരിചയസമ്പത്തുമായി എത്തുന്ന ലബുഷെയ്നും കാമറൂണ്‍ ഗ്രീന്റെ ഓള്‍റൗണ്ട് മികവും ചേരുമ്പോള്‍ ഓസ്ട്രേലിയ ലോകകിരീടങ്ങളുടെ ശേഖരത്തിലേയ്ക്ക് ഒന്നുകൂടി പ്രതീക്ഷിക്കുന്നു. ബൗണ്‍സി പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഹെഡ് ഗ്രൗണ്ട്സ്മന്റെ വാദം. എന്നാല്‍ ജൂണില്‍ ആദ്യമായാണ് ഓവല്‍ ടെസ്റ്റ് മല്‍സരവേദിയാകുന്നത് എന്നതും സസ്പന്‍സ് വര്‍ധിപ്പിക്കുന്നു. 

India goes in search of the Test Cricket World Cup