തെറ്റുപറ്റി; ശശാങ്ക് സിങ്ങിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹര്‍ഷ ഭോഗ്​ലെ

ശശാങ്ക് സിങ്ങിനെ അശുതോഷ് ശര്‍മ എന്ന് തെറ്റായി പറഞ്ഞതിന് ക്ഷമ ചോദിച്ച് ഹര്‍ഷ ഭോഗ്​ലെ. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ 28 പന്തില്‍ നിന്ന് 68 റണ്‍സ് അടിച്ചെടുത്ത് ശശാങ്ക് ഒരിക്കല്‍ കൂടി പഞ്ചാബ് കിങ്സിന്റെ ഹീറോയായി നില്‍ക്കുമ്പോഴാണ് ഹര്‍ഷ ഭോഗ്​ലെ താരത്തിന്റെ പേര് തെറ്റായി പറയുന്നത്. 

അശുതോഷ് എന്ന് പേര് തെറ്റായി പറഞ്ഞതിന് ശശാങ്കിനോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ രണ്ട് പേരുടേയും കളി നമുക്ക് പരിചിതമായിരിക്കുന്നു. ടീമിന് വേണ്ടി ഗംഭീരമായാണ് അവരുടെ പ്രകടനം വരുന്നത്. നന്നായി കളിച്ചു അശുതോഷ് ശര്‍മ എന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെയാണ് ശശാങ്ക് സിങ് ആണെന്ന് ഓര്‍ത്തത്, ഹര്‍ഷ ഭോഗ്​ലെ വിശദീകരിക്കുന്നു.

കൊല്‍ക്കത്തക്കെതിരെ ശശാങ്ക് സിങ്ങിന്റെ ബാറ്റിങ്

ഒരു ക്രിക്കറ്റ് മല്‍സരം കാണാനാണ് ഞാന്‍ എത്തിയത്. എന്നാല്‍ അങ്ങനെയൊന്ന് കാണാനായില്ല. ഒരു സിനിമ പോലെയായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാവുന്നത്. ശശാങ്കും ബെയര്‍സ്റ്റോയും ചേര്‍ന്ന് 82 റണ്‍സ് ആണ് കണ്ടെത്തിയത്. അതില്‍ 68 റണ്‍സും നേടിയത് ഇന്ത്യന്‍ ബാറ്ററാണ്. ശശാങ്കിന്റെ റേഞ്ച് ആണ് അത് വ്യക്തമാക്കുന്നത്, ഭോഗ്​ലെ ചൂണ്ടിക്കാണിക്കുന്നു.

Harsha Bhogle publicly apologized to Shashank Singh