ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം; മുഹമ്മദ് സിറാജിന്റെ കുതിപ്പ്

ഏകദിന റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ്. ശ്രീലങ്കയ്ക്കെതിരായ പ്രകടനം സിറാജിനെ മൂന്നാം സ്ഥാനത്തെത്തിച്ചു.  സെഞ്ചുറി നേട്ടത്തോടെ കോലിയും ഗില്ലും റാങ്കിങ്ങില്‍ മുന്നേറി .

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ഒന്‍പത് വിക്കറ്റ് പ്രകടനമാണ് മുഹമ്മദ് സിറാജിന്റെ കരിയറിലെ ഉയര്‍ന്ന റാങ്കിലെത്തിച്ചത്. മെച്ചപ്പെടുത്തിയത് 15 സ്ഥാനങ്ങള്‍. ട്രെന്‍ഡ് ബോള്‍ട്ടിനും ജോഷ് ഹേസല്‍വുഡിനും പിന്നിലായി 685 പോയിന്റോടെയാണ് സിറാജ് മൂന്നാം സ്ഥാനം ഉറപ്പിച്ചത്.  ലങ്കയ്ക്കെതിരായ പരമ്പരയിലെ താരമായ വിരാട് കോലി രണ്ടുസ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ രണ്ടു സെഞ്ചുറി ഉള്‍പ്പടെ 283 റണ്‍സാണ് കോലി നേടിയത്.  പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനം നിലനിര്‍ത്തി. റാസി വന്‍  ഡര്‍ ഡസന്‍ രണ്ടാമതും ക്വിന്റന്‍ ഡി കോക്ക് മൂന്നാം സ്ഥനത്തുമാണ്. ഓപ്പണിങ് സ്ഥാനം ഉറപ്പിച്ച ശുഭ്മാന്‍ ഗില്‍ പത്തുസ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിയാറാമതെത്തി.