‘ഞാന്‍ പ്രഫഷണല്‍ താരമാകും വരെ വിരമിക്കാതെ തുടരുമോ’; കുഞ്ഞാരാധകനെ ഞെട്ടിച്ച് റോജര്‍ ഫെഡറര്‍

താന്‍ പ്രഫഷണല്‍ താരമാകും വരെ വിരമിക്കാതെ തുടരുമോ എന്ന് അഭ്യര്‍ഥിച്ച കുഞ്ഞ് ആരാധകന് നല്‍കിയ വാക്ക് പാലിച്ച് റോജര്‍ ഫെഡറര്‍. ടെന്നിസ് കളിക്കാരനായി വളര്‍ന്ന ആരാധകനെ ജന്‍മദിനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലേയ്ക്ക് ക്ഷണിച്ചാണ് ഫെഡറര്‍ വാക്കുപാലിച്ചത്.

അഞ്ചുവയസുകാരന്‍ സിസു പ്രഫഷണല്‍ താരമാകും വരെ വിരിമിക്കില്ലെന്ന് 2017 യുഎസ് ഓപ്പണിടെ ഫെഡറര്‍ കൊടുത്ത വാക്കാണ്. വാക്കുപാലിച്ചുകൊണ്ട് സിസുവിനെപ്പോലും ഞെട്ടിച്ച് നേര്‍ക്കുനേര്‍  മല്‍സരിക്കാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഫെഡററെത്തി. യുവതാരങ്ങള്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാമെന്ന വ്യാജേനയാണ് സിസുവിനെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ചത്.